ഇരുമ്പുഴി ഗവ. ജി.എച്ച്.എസ്.എസിൽ 80 ലക്ഷം ചെലവിൽ സ്റ്റേഡിയം നവീകരണം ; പ്രവൃത്തി ഉദ്ഘാടനം ചെയ്തു
മലപ്പുറം : ഇരുമ്പുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉൽഘാടനം മലപ്പുറം എം എൽ എ പി. ഉബൈദുള്ള നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടോട്ട് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത മണികണ്ഠൻ, മലപ്പുറം ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം മുഹമ്മദലി മാസ്റ്റർ, ആനക്കയം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ യു. മൂസ, വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽ റഷീദ് മാസ്റ്റർ, ബ്ലോക്ക് മെമ്പറും പി ടി എ പ്രസിഡൻ്റുമായ പി. ബി ബഷീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പി അബ്ദുൽ മജീദ്, ജസീല ഫിറോസ്ഖാൻ, ജസ്‌ന കുഞ്ഞിമോൻ, എ .പി ഉമ്മർ, കെ.സുന്ദരരാജൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ആമിന ബീഗം സ്വാഗതവും ...