Thursday, December 25

Tag: Ism

ഐ.എസ്.എം. ജില്ലാ യുവജന സമ്മേളനം ഒക്ടോബർ 5 ന് വളാഞ്ചേരിയിൽ
Other

ഐ.എസ്.എം. ജില്ലാ യുവജന സമ്മേളനം ഒക്ടോബർ 5 ന് വളാഞ്ചേരിയിൽ

വളാഞ്ചേരി : ആദർശ യൗവനം ആത്മാഭിമാനം എന്ന പ്രമേയത്തിൽ ഐ.എസ്. എം. മലപ്പുറം വെസ്റ്റ് ജില്ലാ യുവജന സമ്മേളനം കഞ്ഞിപ്പുര ഇവൻ്റ് കൺവെൻഷൻ സെൻ്ററിൽ ഒക്ടോബർ അഞ്ചിന് രാവിലെ 9 മുതൽ വൈകുന്നേരം അഞ്ച് മണി വരെ വിവിധ സെഷനുകളിലായി സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനം , തർബിയ, തസ്കിയ , കരിയർ ഡെവലപ്പ്മെൻ്റ്, ഫിനാൻസ് മനേജ്മെൻ്റ്, ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനം തുടങ്ങി വൈവിധ്യമാർന്ന സെഷനുകളിൽ കേരളത്തിലെ പ്രമുഖ പണ്ഡിതർ പ്രഭാഷണം നിർവ്വഹിക്കും. ഫിഖ്ഹ് കോർണർ , ഹെൽത്ത് കെയർ ഹബ്ബ് , കൗൺസിലിംഗ് സെൻ്റർ തുടങ്ങിയ കൗണ്ടറുകൾ സമ്മേളന നഗരിയിൽ പ്രവർത്തിക്കും. രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ അതിഥിയായി പങ്കെടുക്കും. കെ.ജെ.യു ജനറൽ സെക്രട്ടറി ഹനീഫ കായക്കൊടി, ഐ എം ബി സ്റ്റേറ്റ് പ്രസിഡന്റ് ഡോ. പി എ കബീർ...
Other

‘മൈത്രിയുടെ മിനാരങ്ങൾ’ സൗഹൃദ സംഗമം 22ന് ചെമ്മാട്

കാത്തുവെക്കാം സൗഹൃദ കേരളം എന്ന പ്രമേയത്തിൽ ഐ എസ് എം നടത്തി വരുന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിക്കുന്ന 'മൈത്രിയുടെ മിനാരങ്ങൾ' സൗഹൃദ സംഗമം 22 ന് ചെമ്മാട് ഇസ്ലാഹി ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മതങ്ങൾക്കിടയിലും സംസ്‌കാരങ്ങൾക്കിടയിലും അകൽച്ച വർധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സന്ദർഭത്തിൽ പരസ്പ്പരം അറിയാനും അകൽച്ചകൾ ഇല്ലാതാക്കാനും ശ്രമിക്കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്.വെറുപ്പ് ഉൽപ്പാദനത്തിന്റെ പുതിയ കാലത്ത് സൗഹൃദത്തിന്റെ സന്ദേശം കിട്ടുന്ന മുഴുവൻ അവസരങ്ങളിലും പ്രസരിപ്പിക്കുക എന്നതാണ് പരിഹാരം. 2022 ഒക്ടോബർ 22 ശനി വൈകുന്നേരം 4 മണിക്ക് ചെമ്മാട് ഇസ്‌ലാഹി കാമ്പസിൽ നടക്കുന്ന മൈത്രി സംഗമത്തിൽ പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവ:സുനിൽ പുതിയാട്ടിൽ, ഡോ:അൻവർ സാദത്ത്, റിഹാസ് പുലാമന്തോൾ തുടങ്ങിയ പ്രമുഖർ സംബന്ധിക്...
error: Content is protected !!