പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ജൈസൽ സ്വർണം തട്ടിയ കേസിൽ പിടിയിൽ
കരിപ്പൂർ : വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം തട്ടിയെടുക്കൽ കേസിൽ പ്രതി പിടിയിൽ. പരപ്പനങ്ങാടി ആവിൽ ബീച്ച് സ്വദേശി കെ.പി.ജൈസലിനെ (39) കരിപ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങി. പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിനിടെ ഗർഭിണിക്കു തോണിയിൽ കയറാൻ ചുമൽ കുനിച്ചുനൽകുന്ന വിഡിയോ പ്രചരിക്കപ്പെട്ടതിനെ തുടർന്ന് ശ്രദ്ധേയനായ ആളാണ് ജൈസൽ. കൊല്ലം ഈസ്റ്റ് കല്ലട സ്റ്റേഷനിലെ മറ്റൊരു കേസിൽ പിടിയിലായി തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽ കഴിയുന്നതിനിടെയാണ് കരിപ്പൂരിലെ കേസിലേക്ക് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.
ഇക്കഴിഞ്ഞ മാർച്ച് 12ന് കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണം തട്ടിയെടുക്കൽ കേസിൽ പ്രതിയാണ് ജൈസൽ. 8 പ്രതികളിൽ 3 പേർ സംഭവദിവസം അറസ്റ്റിലായിരുന്നു. അവരെ ചോദ്യം ചെയ്തതിൽനിന്നാണ് ജൈസലും സംഘത്തിൽ ഉള്ളതായി അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർ...