Tag: Jalanidhi project

ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണു
Other

ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണു

നന്നമ്പ്ര: കനത്ത മഴയിൽ ജലനിധി പദ്ധതിയുടെ കിണർ ഇടിഞ്ഞു വീണു. പഞ്ചായത്ത് അഞ്ചാം വാർഡ് ചെറുമുക്ക് ജീലാനി നഗറിലെ ജീലാനി ശുദ്ധജല വിതരണ സംഘത്തിന്റെ കിണറാണ് ഇടിഞ്ഞു വീണത്. പമ്പ് ഹൗസ്, മോട്ടോർ, വൈദ്യുതി മീറ്റർ എന്നിവ ഉൾപ്പെടെ കിണറിനൊപ്പം ഇടിഞ്ഞു വീണിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്നാണ് കിണർ തകർന്നത്. പ്രദേശത്തെ എഴുപതോളം വീടുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള കിണറാണിത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ ഏക കുടിവെള്ള സ്രോതസ്സാണിത്. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ പമ്പ് ഹൗസും അപകട ഭീഷണിയിലാണ്. ഏകദേശം പതിനഞ്ച് ലക്ഷം രുപയുടെ നഷ്ട്ടം സംഭവിച്ചതായും സർക്കാരിൻ്റെ ഭാഗത്തുനിന്ന് സഹായം ലഭിക്കണ മെന്നാണ് ജീലാനി ശുദ്ധജല വിതരണ സംഘം പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ് ഹാജി, സെക്രട്ടറി വളപ്പിൽ അബ്ദുറഹ്മാൻ എന്നിവർ പറഞ്ഞു ,...
Local news

തെന്നല ജലനിധിയിലെ അഴിമതി അവസാനിപ്പിക്കുക: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

തെന്നല ജലനിധി പദ്ധതി നടത്തിപ്പിലെ അഴിമതി അവസാനിപ്പിക്കുക. സർക്കാർ സർക്കുലറിനു വിരുദ്ധമായി ജലമിഷൻ പദ്ധതിയിലൂടെ വാട്ടർ കണക്ഷന് അധിക തുക ഈടാക്കുന്ന എസ്.എൽ. ഇസി നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം തെന്നല ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ തെന്നല ജലനിധി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM തെന്നല ലോക്കൽ കമ്മറ്റി സെക്രട്ടറി സയ്യിദലി മജീദ് കെ.വി ഉൽഘാടനം ചെയ്തു. മച്ചിങ്ങൽ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ ഇല്ലാട്ട്, ടി.മുഹമ്മത് കുട്ടി, സി.കെ.കെ.കുഞ്ഞിമുഹമ്മദ്, എ.വി നിസാർ പ്രസംഗിച്ചു. സുബ്രഹ്മണ്യൻ പറമ്പേരി, കെ.വി. സലാം, വി.കെ. കരീം എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജനങ്ങളിൽ നിന്നും ഒപ്പുശേഖരണം നടത്തിയ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി....
error: Content is protected !!