മൊബൈലില്‍ റേഞ്ചും ഇല്ല, ഇന്റര്‍നെറ്റിന് വേഗതയുമില്ല ; നിയമ പോരാട്ടത്തിനൊടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ വിജയം നേടി മലപ്പുറം സ്വദേശി
മലപ്പുറം: മൊബൈലില്‍ റേഞ്ച് ഇല്ലാത്തതും ഇന്റര്‍നെറ്റ് വേഗതയില്ലാത്തതും പല തവണ പരാതി പറഞ്ഞിട്ടും പല തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ പരിഹാരം കണ്ടില്ല, ഒടുവില്‍ സ്വകാര്യ ടെലികോം കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചിരിക്കുകയാണ് മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ്. വാഗ്ദാനം ചെയ്ത ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ടെലികോം കമ്പനി 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്.
പരാതിക്കാരന്‍ വര്‍ഷങ്ങളായി ജിയോ സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. കമ്പനി വാഗ്ദാന പ്രകാരം 5ജി ലഭിക്കുമെന്നാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയില്ലാത്തത് കാരണം യൂട്യുബര്‍ കൂടിയായ മുര്‍ഷിദിന് യൂട്യുബിലും മറ്റു സമൂഹ്യമാധ്യമങ്ങളിലും വീഡിയോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് പ്രയാസം നേരിട്ടിരുന്നു. കമ്പനിയുടെ ഇന്റര്‍നെറ്റ് സേവനം തൃപ്തികരമല്ലെന്നു കാണിച്ചു കഴിഞ്ഞ വര്...