തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള നടത്തി
തിരൂരങ്ങാടി : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തിരൂരങ്ങാടി പി. എസ് .എം ഒ കോളേജിൽ വച്ച് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ടി സാജിത തൊഴിൽമേള ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫൗസിയ. സി.സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.കെ. പ്രേമരാജൻ സ്വാഗതം പറഞ്ഞു. വിജ്ഞാന കേരളം ജില്ലാ കോ- ഓർഡിനേറ്റർ ഹേമലത വിശദീകരണം നടത്തി. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ എം സുഹറാബി , പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കലാം മാസ്റ്റർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സ്റ്റാർ മുഹമ്മദ്, ബിന്ദു. പി.ടി, ഭരണ സമിതി അംഗങ്ങളായ പുറ്റേക്കാട്ട് റംല, ഷെരീഫ അസീസ് മേടപ്പിൽ, പി. പി .അനിത, സതി തോട്ടുങ്ങൽ, സി ടി അയ്യപ്പൻ, സുഹ്റ ശിഹാബ്, തിരൂരങ്ങാടി പിഎസ്എംഒ കോളേജ് മാനേജർ എം.കെ .ബാവ, പ്രിൻസിപ്പാൾ ഡോ. നിസാമുദ്ദീൻ, ജില്ലാ പ്രോഗ്രാം മാനേജർ നൗഫ...

