മഞ്ചേരി ജഡ്ജിയുടെ വീട്ടിൽ മോഷണം
ജഡ്ജിയുടെ വീട്ടിൽ ആളില്ലാത്തസമയത്ത് മോഷണം. ആറായിരം രൂപ വിലയുള്ള വാച്ച് നഷ്ടമായി. മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണന്റെ മഞ്ചേരി മുള്ളമ്പാറയിലുള്ള വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ കവാടം ചാടിക്കടന്ന് മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. വീട്ടിലെ അലമാരകളെല്ലാം തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ജഡ്ജി വീട്ടിൽ ഒറ്റയ്ക്കാണു താമസം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നോർത്ത് പറവൂരിലെ വീട്ടിലേക്കു പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിലുകൾ തുറന്നുകിടക്കുന്നതായി കണ്ടത്. അടുക്കളഭാഗത്തെ വാതിലും തുറന്നിട്ടനിലയിലായിരുന്നു. വിവരമറിഞ്ഞ് ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സ്പെഷ്യൽബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വീട്ടിൽ പ...