ത്രിതല പഞ്ചായത്തുകൾ ഇനി കെ സ്മാർട്ടിൽ; സിറ്റിസൺ ലോഗിൻ നിർമിക്കുന്നത് ഇങ്ങിനെ
മലപ്പുറം : കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റീവ് റെഫമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ–സ്മാർട്) സംവിധാനം ഇന്നു മുതൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നിലവിൽ വരും. നഗരസഭകളിലും കോർപറേഷനിലും നേരത്തേ നടപ്പാക്കിയിരുന്നു.
നേട്ടങ്ങൾ
∙ ഓരോ അപേക്ഷയും ഏത് സെക്ഷനിൽ ആരുടെ പരിഗണനയിലാണെന്നും എത്ര സമയം ഓരോ സീറ്റിലും ഫയൽ ഇരിക്കുന്നുവെന്നും കൃത്യമായി അറിയാം. സർട്ടിഫിക്കറ്റുകൾ വാട്സാപ്പിലൂടെ ലഭിക്കും.
∙ എവിടെയിരുന്നും വിഡിയോയിലൂടെ വെരിഫൈ ചെയ്ത് വിവാഹം റജിസ്റ്റർ ചെയ്യാം.
∙ 300 ചതുരശ്ര മീറ്റർ വരെയുള്ള ബിൽഡിങ് പെർമിറ്റുകൾ കെ–സ്മാർട്ടിൽ അപേക്ഷിച്ചാലുടൻ ലഭിക്കും.
∙ കെ–സ്മാർട്ടിൽ കെട്ടിടം ലിങ്ക് ചെയ്താൽ ബിൽഡിങ് സർട്ടിഫിക്കറ്റ് അപേക്ഷയൊന്നും നൽകാതെ തന്നെ ഡൗൺലോഡ് ചെയ്യാം. മുൻപ് നൽകിയിരുന്ന 7 സർട്ടിഫിക്കറ്റുകൾക്കു പകരമാണ് ഈ സർട്ടിഫിക്കറ്റ്.
∙സ്ഥലം വാങ്ങുന്നതിനോ കെട്ടിടം നിർമിക്കുന്നതിനോ...