Tag: k sudakaran

വേദിയില്‍ ഭാരവാഹികള്‍ മാത്രം, സ്വാഗതം പറഞ്ഞ് പൊലിപ്പിക്കേണ്ട, നേതാക്കള്‍ സംസാരിക്കുമ്പോള്‍ പുറകില്‍ തിക്കുംതിരക്കും കൂട്ടരുത് : പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്
Kerala

വേദിയില്‍ ഭാരവാഹികള്‍ മാത്രം, സ്വാഗതം പറഞ്ഞ് പൊലിപ്പിക്കേണ്ട, നേതാക്കള്‍ സംസാരിക്കുമ്പോള്‍ പുറകില്‍ തിക്കുംതിരക്കും കൂട്ടരുത് : പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ്

തിരുവനന്തപുരം : പാര്‍ട്ടി പരിപാടികളില്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തി കോണ്‍ഗ്രസ് നേതൃത്വം. പൊതുപരിപാടികളില്‍ ഭാരവാഹികള്‍ മാത്രമേ വേദിയില്‍ ഉണ്ടാകാന്‍ പാടുള്ളൂ. പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കസേരകളില്‍ പേരെഴുതി വയ്ക്കണമെന്നും പരിപാടികളില്‍ ലിംഗ നീതിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തണമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. കോഴിക്കോട് ഡിസിസി ഓഫിസിന്റെ ഉദ്ഘാടന വേദിയില്‍ നാണക്കേടായ ഉന്തും തള്ളിനും പിന്നാലെയാണ് പെരുമാറ്റച്ചട്ടം നേതൃത്വം കൊണ്ടുവന്നിരിക്കുന്നത്. പെരുമാറ്റച്ചട്ടം എന്തെക്കെയെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പരന്നിരുന്നെങ്കിലും ഇന്ന് ഉച്ചയോടെയാണ് ഇതില്‍ അന്തിമ തീരുമാനമായത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഘടനപരമായ പെരുമാറ്റച്ചട്ടം നടപ്പാക്കിയതാണ് പുതിയ നിയമം. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സാഹചര്യമുണ്ടായാല്‍ അച്ചടക്ക ലംഘനമായി കണക്കാക്കും. കെപിസിസി, ഡിസിസി, ബ്ലോക്ക...
error: Content is protected !!