കെ.വി.റാബിയയുടെ ജീവചരിത്രം ഇതര ഭാഷകളിലേക്കും
തിരുരങ്ങാടി: പത്മശ്രി കെ.വി. റാബിയയുടെ ജീവചരിത്രമായ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന പുസ്തകം ഇംഗ്ലീഷ്, അറബി ഭാഷകളിൽ കുടി പുറത്തിക്കാൻ കെ.വി. റാബിയ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് തിരുമാനിച്ചു.
വിവർത്തനം പൂർത്തിയായഇംഗ്ലീഷ് പതിപ്പാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കുക.
കോഴിക്കോട് സർവ്വകലാശാലയുംതുഞ്ചത്തെഴുഛൻ മലയാള സർവ്വകലാശാലയുംറാബിയയുടെ ജീവചരിത്രം ഇതിനകം തന്നെ ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പാഠ്യവിഷയമാക്കിയിട്ടുണ്ട്.ഇതുപോലെ കേരളത്തിലെ മറ്റു സർവ്വകലാശാലകളിലും പത്മശ്രി കെ.വി.റാബിയയുടെ ജീവചരിത്രം പാഠ്യവിഷയമാക്കണമെന്ന് റാബിയ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് ആവശ്യപ്പെട്ടു.ഇംഗ്ലീഷ്, അറബി വിവർത്തനങ്ങൾ പുറത്തിറങ്ങുന്നതോടെ ദേശീയ, അന്തർദേശീയ സർവ്വകലാശാലകളിലുംപുസ്തകം പരിഗണിക്കപെടും.
കെ.വി. റാബിയയുടെ വസതിയിൽ ചേർന്ന ഫൗണ്ടേഷൻ ട്രസ്റ്റ് യോഗത്തിൽ ട്രസ്റ്റ് ചെയർപേഴ്സൺ കുടിയായ പത്മശ്രി കെ.വി. റാബിയ അദ്ധ്യക്ഷത വഹിച്ച...