Monday, August 18

Tag: Kadalundi dars

ബൈക്കിൽ ലോറിയിടിച്ച് ദർസ് വിദ്യാർഥി മരിച്ചു.
Accident

ബൈക്കിൽ ലോറിയിടിച്ച് ദർസ് വിദ്യാർഥി മരിച്ചു.

വള്ളിക്കുന്ന്: കോഴിക്കോട് സരോവരം പാർക്കിന് സമീപം വെച്ച് ബൈക്കിൽ ലോറിയിടിച്ച് വള്ളിക്കുന്ന് നോർത്ത് കിഴക്കേമല കളത്തിൽ കോലോത്ത് മുഹമ്മദ് റിസ് വാൻ (22) മരണപ്പെട്ടു. കടലുണ്ടി പഞ്ചായത്തിലെ ചാലിയപ്പാടം തബ്ലീഗുൽ ഇസ്‌ലാം സംഘത്തിന് കീഴിലുള്ള മസ്ജിദിൽ മതപഠന വിദ്യാർഥിയായ മുഹമ്മദ് റിസ് വാൻ എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ അക്കൗണ്ടിങ് പഠന കേന്ദ്രത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടത്തിൽപെട്ടത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് കിഴക്കേമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.പിതാവ്: അൻവർസലീം. മാതാവ്:സുനീറ. സഹോദരങ്ങൾ:മുഹമ്മദ്‌ ഉക്കാശ്, ഹന്ന ഫാത്തിമ....
error: Content is protected !!