Tag: Kaduvalloor amlpschool

തിരൂരങ്ങാടി ലയൺസ് കൊടിഞ്ഞി സ്‌കൂളിന് സ്മാർട്ട് ടി.വി നൽകി
Local news

തിരൂരങ്ങാടി ലയൺസ് കൊടിഞ്ഞി സ്‌കൂളിന് സ്മാർട്ട് ടി.വി നൽകി

തിരൂരങ്ങാടി: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള വിദ്യാലങ്ങളേ ദത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിലേക്ക് സ്മാർട്ട് ടി.വിയും പ്രഥമ സുശ്രൂഷ കിറ്റുകളും നൽകി.ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളിൽനിന്നും വാർഡ് അംഗം ഊർപ്പായി സൈതലവി, പ്രഥമാധ്യാപകൻ എ.പി അബ്ദുസമദ്, പി.ടി.എ പ്രസിഡന്റ് മുഷ്‌താഖ്‌ കൊടിഞ്ഞി എന്നിവർ ഏറ്റുവാങ്ങി. ചടങ്ങ് വാർഡ് മെംബർ ഊർപ്പായി സൈതലവി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ നിസാമുദ്ദീൻ, അധ്യക്ഷനായി.ലയൺസ് ക്ലബ് ഭാരവാഹികളായ സിദ്ധീഖ് പനക്കൽ, കെ.ടി ഷാജു, ഡോ.സ്‌മിത അനി, അബ്ദുൽ അമർ, ഷാഫി പ്രിമിയർ, ആസിഫ് പത്തൂർ,എം.പി സിദ്ധീഖ് ,എം.എൻ നൗഷാദ് നൗഷാദ് , സലിം അമ്പാടി, ജാഫർ ഓർബിസ്,സി.എച്ച് ഷിബിലി,എം ഖമറുന്നിസ,സ്‌കൂൾ ഒ.എസ്.എ അംഗം എം.കെ റഷീദ്, കെ.എം.ഹാജറ ടീച്ചർ സംസാരിച്ചു. ...
Local news

കുട്ടികൾക്കും രക്ഷിതാക്കൾക്കും വീട്ടിൽ ലൈബ്രറി പദ്ധതിയുമായി കടുവള്ളൂർ സ്കൂൾ

നന്നമ്പ്ര: വിദ്യാർത്ഥികളിൽ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്‌കൂളിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. സ്‌കൂൾ പഠനത്തോടൊപ്പംതന്നെ വായനാശീലവും വർധിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വീടുകളിൽ ലൈബ്രറിയൊരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ ഒരുക്കുന്ന ലൈബ്രറി അധ്യാപകർ നേരിട്ട് സന്ദർശിച്ചാണ് മാർക്കിടുന്നത്. ഏറ്റവും നന്നായി ലൈബ്രറിയൊരുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും നൽകുന്നുണ്ട്.വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇതിലൂടെ ഭാഷാ പരിജ്ഞാനവും അറിവുമാണ് ലക്ഷ്യമിടുന്നത്.'ഇക്കോ ഫ്രണ്ട്ലി കലാലയം' എന്നപേരിൽ പ്രസിദ്ധിനേടിയ കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ പഠന നിലവാരത്തിലും താനൂർ സബ്ജില്ലയിൽ ഏറെ മുൻപന്തിയിലാണ് നിൽക്കുന്നത്. ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരങ്ങളിൽ നന്നമ്പ്ര പഞ്ചായത്തിൽ സ്ഥിരമായി ഒന്നാം സ്ഥാനം നേട...
error: Content is protected !!