കളക്ഷൻ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷം രൂപ, ഇടപാടുകാർ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക്
തിരൂരങ്ങാടി സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റ് തട്ടിപ്പ് നടത്തിയത് 64 ലക്ഷത്തോളം രൂപ. ഇടപാടുകാരില്‍ നിന്ന് പണം വാങ്ങിയ ശേഷം ബാങ്കില്‍ അടക്കാതെയായിരുന്നു തട്ടിപ്പ് നടത്തിയത്. ആളുകളില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അവരുടെ ബുക്കില്‍ തുക രേഖപ്പെടുത്തിയിരുന്നെങ്കിലും ബാങ്കില്‍ പണം അടച്ചിരുന്നില്ല. ദീര്‍ഘകാലമായി പണം എടുക്കാതെ ബാങ്കില്‍ തന്നെ വച്ചവരുടെ തുകയാണ് കൂടുതല്‍ നഷ്ടപ്പെട്ടതെന്നാണ് അറിയുന്നത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/HjIezOzQ5qlHzkErrCmArF
ഇടക്ക് പണം ആവശ്യമായി വരുന്നവര്‍ക്ക് അവരെ ബാങ്കിലെത്തിക്കാതെ തന്നെ പണം നല്‍കിയിരുന്നു. ഇക്കാരണത്താല്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തത് ആളുകള്‍ അറിഞ്ഞിരുന്നില്ല.ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. നിത്യപിരിവുകാരില്‍ നിന്ന് പാസ് ബുക്ക് റാന്‍ഡം പരിശോധനയുടെ ഭാഗമായി നിശ്ചിത എണ്ണം പാസ് ബുക്ക് പരിശോധനയ്ക്...