Tag: kalamassery

കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവം ; കഞ്ചാവ് കണ്ടെത്തിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നെന്ന് എസ്എഫ്‌ഐ : കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജ്
Kerala

കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവം ; കഞ്ചാവ് കണ്ടെത്തിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നെന്ന് എസ്എഫ്‌ഐ : കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജ്

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ കെ എസ് യുവിനും പൊലീസിനുമെതിരെ എസ്എഫ്‌ഐ. കഞ്ചാവ് കണ്ടെടുത്തത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്നും എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. എസ്എഫ്‌ഐ കാരനാണെന്ന് അറിഞ്ഞതോടെ പൊലീസ് കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജും പ്രതികരിച്ചു. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയില്‍ താമസിക്കുന്നത്. ഒളിവില്‍ പോയ ആദില്‍ കെ എസ് യുവിനായി മത്സരിച്ച വിദ്യാര്‍ത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. 'കേസില്‍ എനിക്കൊപ്പം പ്രതിയായ ആദിത്യനും ഞാനും ഒ...
Kerala

കോളേജ് മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി ; അറസ്റ്റിലായവരില്‍ എസ്എഫ്‌ഐ നേതാവും : പരിശോധനയില്‍ തൂക്കി വില്‍പ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും മദ്യക്കുപ്പികളും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു

കൊച്ചി : കളമശേരി സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് ശേഖരം പിടികൂടി. 2 കിലോയോളം കഞ്ചാവാണ് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. 3 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്‌ഐആറില്‍ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. കേസില്‍ അറസ്റ്റിലായവരില്‍ എസ് എഫ് ഐ നേതാവുമുണ്ട്. കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാ...
error: Content is protected !!