Tag: Kalolsavam

കലോത്സവ സ്വാഗത ഗാനത്തിലെ മുസ്ലിം വിരുദ്ധത ; മാപ്പ് അര്‍ഹിക്കാത്ത തെറ്റെന്ന് കുഞ്ഞാലിക്കുട്ടി
Local news, Malappuram

കലോത്സവ സ്വാഗത ഗാനത്തിലെ മുസ്ലിം വിരുദ്ധത ; മാപ്പ് അര്‍ഹിക്കാത്ത തെറ്റെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാരത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചതില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും കംപോസ് ചെയ്തവരുടെ വികലമായ മനസ്സ് ആവാം ഇതിന് കാരണമെന്നും തിരിച്ചറിയാന്‍ കഴിയാത്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം. മുജാഹിദ് സമ്മേളനത്തില്‍ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് കൈയ്യടി വാങ്ങിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കിയുള്ള സംഗീത ശില്‍പം അരങ്ങേറിയതെന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറാക്കിയതില്‍ സൂക്ഷ്മതയുണ്ടായില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. സാഹോദര്യവും മതമൈ...
കൊളപ്പുറം ഗവ.ഹൈസ്ക്കൂൾ കലോത്സവം ആരംഭിച്ചു
Local news

കൊളപ്പുറം ഗവ.ഹൈസ്ക്കൂൾ കലോത്സവം ആരംഭിച്ചു

കൊളപ്പുറം: ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ രണ്ട് ദിവസമായി നടക്കുന്ന സ്ക്കൂൾ കലോൽസവത്തിന് തുടക്കമായി. കലോൽസവം എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിയാഖത്തലി കവുങ്ങൽ ഉദ്ഘാടനം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Kn0rqKHGdwYKdSuiKHZNUr മുഖ്യാതിഥികൾ പ്രശസ്ത കലാകാരൻ പ്രശാന്ത് മണിമേളം, ചിന്മയ പ്രശാന്ത് എന്നിവർ പങ്കെടുത്തു.നാല് പ്രധാന വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുന്നത്. പിടിഎ പ്രസിഡണ്ട് ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സഫീർ ബാബു, എ ആർ നഗർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ടീച്ചർ, ഷൈലജ പുനത്തിൽ, ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചർ, അബ്ദുൽ ഗഫൂർ മാസ്റ്റർ, പ്രസന്ന ടീച്ചർ, റിയാസ് കല്ലൻ, നസീർ, മുസ്തഫ പുള്ളിശ്ശേരി എന്നിവർ സംസാരിച്ചു....
error: Content is protected !!