Tag: Kanchav

തെയ്യാലയിൽ 2 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ
Crime

തെയ്യാലയിൽ 2 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

തെയ്യാല - ഓമച്ചപ്പുഴ റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഷെഡിൽ നിന്നു 1840 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ തെയ്യാല സ്വദേശികളായ ഉസ്മാനും മുഹമ്മദ് റാഷിദും പിടിയിലായി. താനൂർ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലുളള സ്കോഡിലെ എസ്.ഐ പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാത്രി 9 മണിയോടു കൂടിയായിരുന്നു പരിശോധന....
Crime

മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ

തേഞ്ഞിപ്പലം : മയക്കുമരുന്ന് കേസിൽ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ സ്വദേശി പാലക്കണ്ടി പറമ്പിൽ ഫായിസ് മുബഷിർ (29) നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസും , എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്കോഡും, മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി പള്ളിക്കൽ ബസാർ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 4 (നാല് ) കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. തിരൂരങ്ങാടിയിൽ നടക്കുന്ന എക്സൈസ് മാരത്തോണിടെ ഉദ്യോഗസ്ഥ തിരക്കിനിടയിൽ താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് എത്തുന്നതായുള്ള എക്സൈസ് ഇൻറലിജൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തിന്മേലാണ് കഞ്ചാവ് പിടികൂടിയത്. ഇയാള് ഒരു മാസം മുമ്പ് മറ്റൊരു മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഈ കേസിൽ അകപ്പെട്ടത്. പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ...
Crime

8.5 കിലോ കഞ്ചാവുമയി തിരൂരങ്ങാടി സ്വദേശികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി : 8.5 കിലോ കഞ്ചാവുമായി 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ഒളകര ഏറാട്ടിൽ ഹനീഫ (42), കൊണ്ടോട്ടി മൊറയൂർ ആനക്കല്ലുങ്ങൽ അർഷാദ്(26), പയ്യന്നാട് കുട്ടിപ്പാറ വെള്ളപ്പാറക്കുന്നിൽ ബൈജു (40), മഞ്ചേരി പുല്ലൂര് ഉള്ളാട്ടിൽ അബൂബക്കർ (40), തിരൂരങ്ങാടി വെളിമുക്ക് സൗത്ത് പാലക്കൽ മേലേ കളത്തിൽ ഷറഫുദ്ദീൻ (51) എന്നിവരെയാണ് എസ് ഐ സുജിത് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി.അബ്ദുൾ ബഷീറിൻ്റെ നിർദ്ദേശപ്രകാരം മഞ്ചേരി എസ് എച്ച് ഒ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ബെഗ്ലൂരിൽ നിന്നു കൊണ്ടു വന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറാൻ എത്തിച്ചതായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വില വരും....
Crime

മാരക മയക്കുമരുന്നും കഞ്ചാവുമായി വേങ്ങര സ്വദേശികൾ തിരൂരങ്ങാടിയിൽ പിടിയിൽ

തിരൂരങ്ങാടി : മാരക മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കൾ തിരൂരങ്ങാടി യിൽ പിടിയിലായി. വേങ്ങര ചേറൂർ മിനി കാപ്പിൽ മൂട്ടപ്പറമ്പൻ അബ്ദുൽ റൗഫ്‌ (26), ഊരകം കുറ്റാളൂർ തോട്ടക്കോടൻ മുഹമ്മദ് മുഹ്‌സിൻ (23) എന്നിവരെയാണ് തിരൂരങ്ങാടി ഇൻസ്‌പെക്ടർ കെ.ടി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇവരിൽ നിന്ന് മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട 5.280 ഗ്രാം എം ഡി എം എ യും 186 ഗ്രാം കഞ്ചാവും പിടികൂടി. കെ എൽ 55 7272 നമ്പർ കാറിൽ വന്ന ഇവരെ തിരൂരങ്ങാടി പനമ്പുഴ റോഡിൽ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വെച്ചാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ക്ക് പുറമെ എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ സജിനി, സി പി ഒ മാരായ ലക്ഷ്മണൻ, അമർനാഥ്‌, എന്നിവരും ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു....
error: Content is protected !!