Sunday, December 7

Tag: kannamngalam

വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് പൊള്ളലേറ്റ യുവതി മരിച്ചു
Malappuram

വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് പൊള്ളലേറ്റ യുവതി മരിച്ചു

കോട്ടക്കല്‍ : വിവാഹ വീട്ടില്‍ ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്പ് ചെറുപറമ്പില്‍ ഹമീദിന്റെയും സൗദയുടെ മകള്‍ ഷഹാന (24) ആണു മരിച്ചത്. ഒന്നര മാസത്തോളമായി ഷഹാന ചികിത്സയിലായിരുന്നു. കണ്ണമംഗലത്തെ വിവാഹവീട്ടിലായിരുന്നു അപകടം. ജിലേബി തയാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: തേക്കിന്‍കാടന്‍ ഷഫീഖ്, മകന്‍: ഷഹ്‌സാന്‍....
Local news

ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ സാധാരണക്കാരെ കൈവിട്ട് കണ്‍സ്യൂമര്‍ഫെഡ് ; നാല് പഞ്ചായത്തുകളില്‍ ഓണചന്തയില്ല

വേങ്ങര : സാധാരണക്കാര്‍ക്ക് ഓണക്കാലങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ആശ്രയിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണചന്തയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിനെ അവഗണിച്ചതായി പരാതി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ ഒരു വേങ്ങര പറപ്പൂര്‍ പഞ്ചായത്തില്‍ ഓണ ചന്ത അനുവദിച്ചപ്പോള്‍ നാല് പഞ്ചായത്തില്‍ അനുവദിച്ചില്ല. ഇതോടെ സാധാരണക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. സാധാരണക്കാരും കര്‍ഷകരും കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്ങി താമസിക്കുന്ന വേങ്ങര ബ്ലോക്ക് പരിധിയിലെ കണ്ണമംഗലം, ഊരകം, എ.ആര്‍ നഗര്‍, തെന്നല എന്നീ നാല് ഗ്രാമപഞ്ചായത്തുകള്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ അനുവദിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ ഗ്രാമപ ഞ്ചായത്തുകളില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഓണച്ച ന്തകള്‍ ആരംഭിക്കണമെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഭക്ഷ്യവകുപ്പ് മന്ത്രിക്കും കണ്‍സ...
error: Content is protected !!