Tag: Kannoor

കണ്ണൂർ മട്ടന്നൂരിൽ സ്ഫോടനം, രണ്ട് പേർ മരിച്ചു
Accident

കണ്ണൂർ മട്ടന്നൂരിൽ സ്ഫോടനം, രണ്ട് പേർ മരിച്ചു

കണ്ണൂർ: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അസം സ്വദേശികളായ ഫസല്‍ഹഖ്(52), ശഹീദുല്‍(24) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേര്‍ വാടകയ്ക്കു താമസിക്കുന്ന ഓടുമേഞ്ഞ വീട്ടില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു ഉഗ്രസ്ഫോടനം. റോഡരികിലെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് താമസ സ്ഥലത്തെ വാടക വീട്ടില്‍ സൂക്ഷിക്കുന്നവരാണ് മരണപ്പെട്ടവരും സഹവാസികളും. സാധനങ്ങള്‍ വീട്ടിൽ നിറഞ്ഞാല്‍ അവ വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്. മട്ടന്നൂര്‍ പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി ...
Kerala

കണ്ണൂരിൽ സ്കൂൾ ശുചീകരണത്തിനിടെ ബോംബ് ലഭിച്ചു.

സ്‌കൂളില്‍നിന്ന് കണ്ടെത്തിയ ബോംബുകള്‍      കണ്ണൂർ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ ശുചീകരിക്കുന്നതിനിടെ നാടൻ ബോംബുകൾ കിട്ടി. ആറളം ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് നാടൻബോംബുകൾ കണ്ടെത്തിയത്. ശുചീകരണത്തിനിടെ പെൺകുട്ടികളുടെ ശൗചാലയത്തിൽനിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും ബോംബ് സ്ക്വാഡും ചേർന്ന് ബോംബുകൾ നിർവീര്യമാക്കി. ക്ലാസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ആറളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. കണ്ടെത്തിയ ബോംബുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സ്കൂൾ പരിസരത്തും സമീപപ്രദേശങ്ങളിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തി. ...
error: Content is protected !!