Saturday, December 6

Tag: Karinkallathani

പള്ളിയിൽ പോകുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് ജീപ്പിടിച്ച് വയോധികൻ മരിച്ചു
Accident

പള്ളിയിൽ പോകുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് ജീപ്പിടിച്ച് വയോധികൻ മരിച്ചു

പരപ്പനങ്ങാടി : പള്ളിയിൽ പോകാൻ സീബ്രാ ലൈനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് വയോ ധികൻ മരിച്ചു. കരിങ്കല്ലാത്താണി സ്വദേശി മടപ്പള്ളി മുഹമ്മദിന്റെ മകൻ അഹമ്മദ് (72) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.50നാണ് അപകടം. ചെമ്മാട് - പരപ്പനങ്ങാടി റോഡിൽ കരിങ്കല്ലത്താണി യിൽ പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ സീബ്രാ ലൈനിൽ വെച്ച് പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ജീപ്പിടിക്കുകയായിരുന്നു. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: സുബൈദ, മക്കൾ: യൂനസ്, അബ്‌ദുസലാം, ഖാലിദ് (മൂവരും ചെന്നൈ), റാഷിദ്, സുലൈഖ, നൂർജഹാൻ. മരുമക്കൾ: സൈഫുനിസ അലാവുദ്ധീൻ, നാസർ, റംസീന മുസ്‌രിഫ, റഷീദ . ഖബറടക്കം വ്യാഴം - ഉച്ചക്ക് പാലത്തിങ്ങൽ ജുമാഅത്ത് പളളിയിൽ...
Accident

പരപ്പനങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഐ ടി ഐ വിദ്യാർത്ഥി മരിച്ചു

പരപ്പനങ്ങാടി : ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തൻ പീടിക സ്വദേശി കറുത്തേടത്ത് മുജീബ് റഹ്മാന്റെ മകൻ മുഹമ്മദ് ഫവാസ് (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കടലുണ്ടി നഗരം സ്വദേശി കുന്നുമ്മൽ അബ്ദുൽ ഷുക്കൂറിന്റെ മകൻ സൽമാനുൽ ഫാരിസിൻ (19) പരിക്കേറ്റു. ഇരുവരും പരപ്പനങ്ങാടി ഐ ടി ഐ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കരിങ്കല്ലത്താണിയിൽ വെച്ചായിരുന്നു അപകടം. സുഹൃത്തിനൊപ്പം പാലത്തിങ്ങൽ ഭാഗത്ത് പോയി കോളേജിലേക്ക് തിരിച്ചു വരുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാരുന്നു. പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് യു ടെൻ ചെയ്തതിൽ ഇരു ബൈക്കുകളും കൂട്ടിയിടിക്കുകയിരുന്നു എന്ന് സൽമനുൽ ഫാരിസ് പറഞ്ഞു. ഫവാസ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. തിരൂരങ്ങാടി ടുഡേ. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/CfrScS...
Crime

പോക്‌സോ കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു

പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് റിമാന്റിൽ . പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് റിമാന്റിലായത് . പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണി പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്ത് വന്നതോടെ മുങ്ങിയ പ്രതിയെ ചെട്ടിപ്പടി കീഴ്ച റയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. എന്നാൽ പ്രതിയെ ആക്രമിച്ചെന്ന കേസിൽ പരാതിക്കാരുടെ പിതാവിനേയും, ബന്ധുക്കളെയും രാത്രിയിൽ കസ്റ്റഡിയിലെടുത്തു. ഇരയുടെ പിതാവിനെയടക്കം കേസിൽ പിടികൂടിയ സംഭവം വിവാദമായിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാന്റ് ചെയ്തു....
error: Content is protected !!