കാരുണ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ വ്യക്തത വരുത്തണം അം ആദ്മി.
തിരൂരങ്ങാടി : സർക്കാർ സംയുക്തമായി നടത്തപ്പെടുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ ഉപഭോക്താക്കൾക്ക് ചികിത്സ സൗകര്യം ഹോസ്പിറ്റലുകളിൽ നിഷേധിച്ചുകൊണ്ടിരിക്കുന്നതിൽ സർക്കാർ ഉടൻ ഇടപെടുക ഡയാലിസ് രോഗികൾ അടക്കമുള്ളവർക്ക് ഇൻഷുറൻസ് തുകയിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യം ഇല്ലാതായത് സാധാരണക്കാരായ പൊതുജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്നും യോഗം വിലയിരുത്തി
ആശുപത്രികൾക്ക് ലഭിക്കെണ്ട ഫണ്ട് ലഭിക്കാത്തതിനാലാണ് ആശുപത്രികൾ ഇൻഷുറൻസ് സ്വീകരിക്കാത്തതെന്ന് ബോർഡ് വെച്ചിട്ടുള്ളത് കാരുണ്യ ഇൻഷുറൻസ് പൊതുജനങ്ങൾക്ക് അടിയന്തിരമായി ലഭ്യമാക്കണമെന്നും അം ആദ്മി പാർട്ടി തിരുരങ്ങാടി മണ്ഡലം കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു
യോഗത്തിൽ പ്രസിഡണ്ട് വി എം ഹംസക്കോയ അദ്ധ്യക്ഷത വഹിചു അബ്ദുൽ റഹിം പൂക്കത്ത് , പി ഒ ഷമീം ഹംസ , ഫൈസൽ ചെമ്മാട് , കെ സലാം അക്ബർ കൊടിഞ്ഞി, സാദിഖ് തെയ്യാല ,എന്നിവർ സംസാരിചു
...