അതിവേഗത്തില്‍ ആറുവരിയാകാന്‍ ദേശീയപാത 66: മഴയ്ക്ക് മുമ്പേ ആദ്യഘട്ട ടാറിങ് പൂര്‍ത്തീകരിക്കാന്‍ ശ്രമം
ജില്ലയില്‍ 3028.29 കോടി രൂപ നഷ്ടപരിഹാരം നല്‍കി
വേഗമേറിയതും സുഗമവുമായ വാഹന ഗതാഗതത്തിന് വഴിയൊരുക്കി പനവേല്‍ - കന്യാകുമാരി ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ദ്രുദഗതിയില്‍. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് വരെ 76 കിലോമീറ്ററിലാണ് പുതിയ പാത നിര്‍മിക്കുന്നത്. ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമായി രണ്ടു റീച്ചുകളിലായാണ് ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തി. 3496.45 കോടിരൂപ ചെലവഴിച്ചാണ് ജില്ലയില്‍ ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നത്. ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ 80 ശതമാനം മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. നിലവില്‍ ഈ ഭാഗങ്ങള്‍ നിരപ്പാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. കോട്ടക്കല്‍, വളാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ പാലങ്ങളുടെ ന...