Monday, August 18

Tag: Kerala Police arrests Nigerian national

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ പോയി പൊക്കി കേരള പൊലീസ്
Kerala

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ പോയി പൊക്കി കേരള പൊലീസ്

കൊല്ലം : കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തവിതരണക്കാരനായ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയില്‍ പോയി പിടികൂടി കേരള പൊലീസ്. അഗ്‌ബെദോ സോളമന്‍ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാര്‍ച്ച് 25 ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്‌ബെദോ സോളമന്‍ പിടിയിലായത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം....
error: Content is protected !!