Tag: Kerala porotta

കേരളത്തിൽ പൊറോട്ടയടിച്ച് പഠിച്ചു, അസമിൽ ‘പൊറോട്ട കമ്പനി’ തുടങ്ങി; ദിഗന്തയുടെ വരുമാനം ലക്ഷങ്ങൾ
Kerala

കേരളത്തിൽ പൊറോട്ടയടിച്ച് പഠിച്ചു, അസമിൽ ‘പൊറോട്ട കമ്പനി’ തുടങ്ങി; ദിഗന്തയുടെ വരുമാനം ലക്ഷങ്ങൾ

തിരുവനന്തപുരം: മലയാളിയുടെ പ്രിയപ്പെട്ട പൊറോട്ട അസമിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. തൊഴിൽ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി, ഇവിടെ നിന്ന് പഠിച്ച പാഠങ്ങൾ സ്വന്തം നാടായ അസമിൽ പരീക്ഷിച്ച് തുടങ്ങിയ പൊറോട്ട കമ്പനിയാണ് അതിന് കാരണം. പാതി വേവിച്ച പൊറോട്ട പാക്കറ്റിലാക്കി വിറ്റാണ് ദിഗന്ത ദാസ് എന്ന 32 കാരൻ ഇന്ന് ലക്ഷങ്ങൾ നേടുന്നത്. കേരളത്തിൽ നിന്ന് പൊറോട്ടയടിക്കാൻ പഠിച്ചതാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പത്ത് വർഷം മുൻപാണ് ജീവിതത്തിന്റെ പരാധീനതകളിൽ നിന്ന് രക്ഷ തേടി ദിഗന്ത ദാസ് അസമിൽ നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയത്. ഇപ്പോൾ അസമിലെ ബിശ്വനാഥ് ചരിലാലി ജില്ലയിൽ പൊറോട്ട പാക്ക് ചെയ്ത് വിൽക്കുന്ന സ്വന്തം സംരംഭമുണ്ട് ഇദ്ദേഹത്തിന്. 'ഡെയ്‌ലി ഫ്രഷ് ഫുഡ്' എന്ന സംരംഭം വഴി 18 പേർക്ക് തൊഴിലും നൽകുന്നു. അഞ്ച് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന ...
error: Content is protected !!