സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമാക്കും: മന്ത്രി വി.അബ്ദുറഹിമാൻ
ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു
സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുൻ കാല താരങ്ങൾക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റിൽ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും മന്ത്രി അവാർഡുകൾ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്കൂൾ കുട്ടികളെ മുൻ കാല താ...