Tag: Keralolsavam

വേങ്ങര ബ്ലോക്ക് കേരളോത്സവം; ഊരകം ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ
Local news

വേങ്ങര ബ്ലോക്ക് കേരളോത്സവം; ഊരകം ഗ്രാമപഞ്ചായത്ത് ചാമ്പ്യന്മാർ

വേങ്ങര : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വേങ്ങര ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് സംഘടിപ്പിച്ച ബ്ലോക്ക് തല കേരളോത്സവത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന് ചരിത്രം നേട്ടം. കലാ-കായിക മത്സരങ്ങളിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി നാനൂറ്റി ആറ് പോയിന്റ് നേടിയാണ് ഊരകം പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. വേങ്ങര,പറപ്പൂർ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. ബ്ലോക്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബിന് യോജനക്ഷേമ ബോർഡ് ഏർപ്പെടുത്തിയ അയ്യായിരം രൂപ ക്യാഷ് അവാർഡിന് ഊരകം പഞ്ചായത്തിലെ കു. പൊ.പാ കുറ്റാളൂർ അർഹരായി. എഫ്.സി തെന്നല രണ്ടാം സ്ഥാനവും റേഞ്ചേഴ്സ് ക്ലബ്ബ് പറപ്പൂർ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ സഫിയ മലേക്...
Local news

പരപ്പനങ്ങാടി നഗരസഭ കേരളോത്സവം ; അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ചുടല പറമ്പ് ഗ്രൗണ്ടില്‍ തുടക്കമായി. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യ മുഖ്യാതിഥിയായി പങ്കെടുത്തു. താനൂര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ, കൗണ്‍സിലര്‍മാരായ ഷമേജ്, ബേബി അച്യുതന്‍, ജൈനിഷ, അസീസ് കൂളത്ത്, നൗഷാദ് താനൂര്‍, കുഞ്ഞികോയ, അരവിന്ദന്‍, മനോജ് മാഷ് എന്നിവര്‍ സംസാരിച്ചു....
Local news

വേങ്ങര ബ്ലോക്ക് കേരളോത്സവം ഫുട്ബോൾ ; വേങ്ങര ചാമ്പ്യന്മാർ

വേങ്ങര : ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ എതിരാളികളായ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ഊരകം വെങ്കുളം ജവഹർ നവോദയ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സഫിയ മലേക്കാരൻ, സുഹിജാബി ഇബ്രഹീം, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ, അസീസ് പറങ്ങോടത്ത് വാർഡ് മെമ്പർമാരായ പി.കെ അബൂത്വഹിർ എം.കെ ശറഫുദ്ധീൻ, ഷിബു എൻ.ടി ഉദ്യോഗസ്ഥരായ ഷിബു വിൽസൺ, രഞ്ജിത്ത്, പ്രശാന്ത് ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ കെ.കെ അബൂബക്കർ മാസ്റ്റർ ഐഷാ പിലാകടവത്ത് തുടങ്ങിയവർ സംബന്ധിച്ചു...
Local news

തിരൂരങ്ങാടി നഗരസഭ കേരളോത്സവം ; ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് തുടങ്ങി

തിരൂരങ്ങാടി : നഗരസഭ കേരളോത്സവ ഭാഗമായി ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് തിരൂരങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻ്റിൽ നാൽപതോളം ടീമുകൾ മാറ്റുരക്കുന്നു, ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, എം ,കെ ബാവ , സിപി ഇസ്മായിൽ, സോനാ രതീഷ്, സി പി സുഹറാബി, റഫീഖ് പാറക്കൽ, എം അബ്ദുറഹിമാൻകുട്ടി, കെ രാംദാസ് മാസ്റ്റർ, കെട്ടി ഹംസ, സമീർ വലിയാട്ട്,സി ,എച്ച് അജാസ് ,പി കെ മഹ്ബൂബ് ,ജാഫർ കുന്നത്തേരി ,സഹീർ വീരാശ്ശേരി ,വഹാബ് ചുള്ളിപ്പാറ,കെ സി റഷീദ്, കെ.ടി അവുക്കാദർ, പി, എം, ഹഖ് ഒ, മുജീബ്.മറ്റത്ത് മുല്ലകോയ,അൻവർ പാണഞ്ചേരി,സംസാരിച്ചു, തിരുരങ്ങാടി ടാറ്റാ സ് ക്ലബ്ബും സോക്കർ കിംഗ് തൂക്കുമരവുമാണ് ടൂർണമെൻ്റ് ഏകോപിപ്പിക്കുന്നത്,...
Local news

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന് തുടക്കമായി

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം ആരംഭിച്ചു. മൂന്നിയൂർ സി.പി. ഇൻ്റോർ സ്റ്റേഡിയത്തിൽ വെച്ച് പ്രസിഡണ്ട് സാജിത .കെ.ടി ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹറാബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അലി (ഒടിയിൽ പീച്ചു) സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ഫൗസിയ .സി.സി, സ്റ്റാർ മുഹമ്മദ്, ബിന്ദു പി.ടി, ഭരണ സമിതിയംഗങ്ങളായ ജാഫർ ഷരീഫ്, അയ്യപ്പൻ.സി.ടി, സുഹറ ഒള്ളക്കൻ, റംല .പി.കെ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രേമരാജൻ. ഒ.കെ, ഹെഡ്ക്ലാർക്ക് ലൂസെൽ ദാസ്. ജി.ഇ. ഒ. സുധീർ കുമാർ ആർ.ജി.എസ്.എ കോ- ഓർഡിനേറ്റർ സോന. കെ, യൂത്ത് കോഓർഡിനേറ്റർമാരായ അശ്വിൻ, ഷമീം പാലക്കൽ തുടങ്ങിയർ സംബന്ധിച്ചു....
Local news

മെഗാ തിരുവാതിര കളിയോടെ പരപ്പനങ്ങാടി നഗരസഭ കേരളോത്സവത്തിന് തുടക്കമായി

പരപ്പനങ്ങാടി : ഡിസംബർ 1 മുതൽ ആരംഭിക്കുന്ന കേരളോത്സവത്തിന്റെ നഗരസഭ തല ഉദ്ഘാടനം ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു. പരപ്പനങ്ങാടി മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ഭരണിക്കോട്ട തിരുവാതിര സംഘം അവതരിപ്പിച്ച മെഗാ തിരുവാതിര കളിഅരങ്ങേറി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൻ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ പി വി മുസ്തഫ, ഖൈറുന്നിസ താഹിർ, സീനത്ത് ആലിബാപ്പു, കൗൺസിലർമാരായ ഖദീജത്തുൽ മാരിയ, ഷമേജ്, സുമി റാണി, ബേബി അച്യുതൻ, മറ്റു കൗൺസിലർമാർ, സുബ്രമണ്യൻ, ബാലൻ മാഷ്, അരവിന്ദൻ എന്നിവർ സംസാരിച്ചു. വരും ദിനങ്ങളിൽ വ്യത്യസ്ത കലാ കായിക മത്സരങ്ങൾ വിവിധ സ്ഥലങ്ങളിൽ വെച്ച് നടക്കുന്നതാണ്....
Local news

മൂന്നിയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് പ്രൗഢ സമാപനം : ടൗണ്‍ ടീം പാലക്കല്‍ ചാമ്പ്യന്‍മാര്‍

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ല്‍ ടൗണ്‍ ടീം പാലക്കല്‍ ചാമ്പ്യന്‍മാരായി. കേരളോത്സവ സമാപന ചടങ്ങ് ഉദ്ഘാടനവും ഓവറോള്‍ ട്രോഫി വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി നിര്‍വ്വഹിച്ചു. 10 ദിവസങ്ങളിലായി ഗെയിംസ്, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് ഇനങ്ങളിലായി വിവിധ പരിപാടികള്‍ കേരളോത്സവത്തിന്റെ ഭാഗമായി നടന്നു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ജീവനക്കാര്‍, ക്ലബ്ബ് ഭാരവാഹികള്‍, യുവജന പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് കേരളോത്സവം ഭംഗിയായി നടത്താന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് അറിയിച്ചു. കേരളോത്സവത്തിന്റെ സമാപന ചടങ്ങില്‍ ഓവറോള്‍ ട്രോഫികളും ഓരോ ഗെയിംസ് ഇന ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും അത്‌ലറ്റിക്‌സ്, ആര്‍ട്‌സ്, നീന്തല്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള പ്രത്യേക ട്രോഫികളും ഓരോ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ഓവറോ...
Local news, Other

തിരൂരങ്ങാടി മുനിസിപ്പാലിറ്റിയില്‍ കേരളോത്സവ മത്സരങ്ങള്‍ക്ക് തുടക്കം ; ക്രിക്കറ്റില്‍ ചാമ്പ്യന്മാരായി ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍

തിരൂരങ്ങാടി : കേരളോത്സവം 2023 ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ പരിപാടികള്‍ ആരംഭിച്ചു. ക്രിക്കറ്റ് മത്സരത്തോടെയാണ് കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്രിക്കറ്റില്‍ ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ താഴെചിന യൂത്തിനെ പരാജയപ്പെടുത്തിയാണ് ഗോള്‍ഡന്‍ ഈഗിള്‍ പതിനാറുങ്ങല്‍ ചാമ്പ്യന്മാരായത്. നഗരസഭ ചെയര്‍മ്മാന്‍ കെ.പി മുഹമ്മദ് കുട്ടി വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി. വൈസ് ചെയര്‍ പേയ്‌സണ്‍ സുലൈഖ കാലോടി,വികസന കാര്യ ചെയര്‍മ്മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.പി.എസ് ബാവ മെഡലുകള്‍ സമ്മാനിച്ചു. കൗണ്‍സിലര്‍മ്മാരായ അരിമ്പ്ര മുഹമ്മദാലി,സമീര്‍ വലിയാട്ട്,അജാസ് സി.എച്ച്,യൂത്ത് കോഡിനേറ്റര്‍ വഹാബ് എന്നിവര്‍ക്ക് പുറമെ സോക്കര്‍ കിംഗ് തിരൂരങ്ങാടി അംഗങ്ങളായ ജംഷിഖ് ബാബു വെളിയത്ത്, നിജു മണ്ണാരക്കല്‍, നന്ദു കിഷോര്‍ മലയില്‍, അഫ്‌സല്‍ പിലാതോട്ടത്തി...
Local news, Other

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം, ഓവറോൾ കിരീടം പരപ്പിൽപാറ യുവജന സംഘത്തിന്

വേങ്ങര : സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ പരപ്പിൽപാറ യുവജന സംഘം ജേതാക്കളായി. കലാതിലകമായി പരപ്പിൽപാറ യുവജന സംഘത്തിന്റെ രജിത എൻ.പിയെയും കലാപ്രതിഭയായി സൺറൈസ് പാണ്ടികശാലയുടെ തഖിയുദ്ധീനെയും തെരെഞ്ഞെടുത്തു. കായികം, അത് ലറ്റിക്സ്, കലാ എന്നീ വിഭാഗങ്ങളിലായി ഒക്ടോബർ നാലു മുതൽ തുടങ്ങിയ കേരളോത്സവം വലിയോറ പാലശ്ശേരിമാട് ഗവണ്മെന്റ് യു പി സ്കൂളിൽ സംഘടിപ്പിച്ച കലാ മത്സരങ്ങളോടെ സമാപിച്ചു. വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ട്രോഫികൾ നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ചെയർപേഴ്സൺ ആരിഫാ മടപ്പള്ളി, മെമ്പർമാരായ റഫീഖ് മൊയ്‌ദീൻ, സി പി ഖാദർ, കുറുക്കൻ മുഹമ്മദ്‌, മജീദ് എം, ഖമർ ബാനു, നുസ്രത്ത് തൂമ്പയിൽ, സ്റ്റാഫ്‌ രഞ്ജിത്ത് യു, മൊയ്‌ദീൻ കോയ കടക്കോട്ട്, സഈദ് വളപ്പിൽ, ആമിർ മാട്ടിൽ, അജയ്, അർഷദ് അലി എം, കേരളോ ത്സവം ഓർഗാനൈസിംഗ...
Local news, Other

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും

തിരൂരങ്ങാടി : തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബർ 21 ന് കൊടിയേറും. വടംവലി മത്സരത്തോടെയാണ് പരിപാടിക്ക് തുടക്കമാക്കുക. ഒക്ടോബർ 21 മുതൽ 29 വരെയാണ് മത്സരങ്ങൾ നടക്കുക. ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലെ വിവിധ സ്ഥലങ്ങളിലും സ്റ്റേഡിയങ്ങളിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ എം എൽ എ മാരായ കെ പി എ മജീദ് അബ്ദുൾ ഹമീദ് മാസ്റ്റർ എന്നിവരും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി സാജിദ, വൈസ് പ്രസിഡന്റ്‌ ഒടിയിൽ പീച്ചു എന്നിവർ സംബന്ധിക്കും. 21ന് ജി യുപിഎസ് കൊടിഞ്ഞിയിൽ വടംവലി മത്സരത്തോടെ കേരളോത്സവത്തിന് തുടക്കമാകും. ഇരുപത്തിരണ്ടിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് മത്സരങ്ങളും ഫുട്ബോൾ മത്സരവും നടക്കും 23ന് ബിഎംഎച്ച്എസ്എസ് പരപ്പനങ്ങാടിയിൽ ക്രിക്കറ്റ് മത്സരവും പെരുവള്ളൂർ ടെറസിൽ വച്ച് കബഡി മത്സരവും നടക്കും. 24ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്വാട്ടിക് സിമ്മിംഗ് പൂളിൽ നീന്...
Local news, Other

നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവം ; ഫുട്ബോളില്‍ ദിശ തിരുത്തി ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബോള്‍ മത്സരത്തില്‍ കൊടിഞ്ഞി തിരുത്തി ദിശ ക്ലബ്ബ് ജേതാക്കളായി. കടുവള്ളൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹീറോസ് പാലാ പാര്‍ക്കിനെ പരാജയപ്പെടുത്തിയാണ് ദിശ ജേതാക്കളായത്. വിജയികള്‍ക്കുള്ള ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത് വിതരണം ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി.മൂസക്കുട്ടി വിതരണം ചെയ്തു. സ്ഥിരസമിതി അധ്യക്ഷരായ സി.ബാപ്പുട്ടി, വി.കെ.ശമീന, മെമ്പര്‍മാരായ ഇ. പി.മുഹമ്മദ് സ്വാലിഹ്, നടുത്തൊടി മുഹമ്മദ് കുട്ടി, പി.പി.ശാഹുല്‍ ഹമീദ്, ഊര്‍പ്പായി സൈതലവി, ടി.കുഞ്ഞിമുഹമ്മദ്, കെ.ധന, കെ.ധന്യാദാസ്, എന്നിവര്‍ സംബന്ധിച്ചു....
Sports

പരപ്പനങ്ങാടി കേരളോത്സവം – അത്ലറ്റിക് മീറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കേരളോത്സവത്തിൻ്റെ അത് ലറ്റിക് മീറ്റ്  ഓവറോൾ ചാമ്പ്യൻഷിപ്പ് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് കരസ്ഥമാക്കി. ചുടലപ്പറമ്പ് മൈതാനിൽ വച്ച് നടത്തിയ മീറ്റിൽ 173 പോയിൻറ് നേടിയാണ് പരപ്പനാട് വാക്കേസ് ക്ലബ് ഒന്നാം സ്ഥാനം നേടിയത്. 70 പോയിൻറ് നേടി സഹൃദയ  കോടപ്പാളി രണ്ടാം സ്ഥാനവും 24 പോയിന്റ് നേടി സി.എഫ്സി ചെട്ടിപ്പടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രാവിലെ 6. 30 ന് 5000 മീറ്ററോടെ  ആയിരുന്നു മീറ്റിന്റെ തുടക്കം. ഈയിനത്തിൽ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിന്റെ ഫാബിഷ് ഒന്നാംസ്ഥാനം നേടി. തുടർന്ന് 26 ഇനങ്ങളിലായി 115 ഓളം കായിക താരങ്ങൾ പങ്കെടുത്തു. മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ ജാവലിൻ എറിഞ്ഞ് മീറ്റ് ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന ഡിസ്കസ് ത്രോയിലൂടെ മീറ്റിന് പര്യവസാനമായി. തുടർന്ന് വിജയികൾക്ക് ട്രോഫികളും മെഡലുകള...
error: Content is protected !!