സംസ്ഥാന സിവില്‍ സര്‍വീസ് ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ് ഓവറോള്‍ കിരീട നേട്ടവുമായി മലപ്പുറം
മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് ഖോഖോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച് മലപ്പുറം ജില്ലാ പുരുഷ വനിത ടീമുകള്‍. രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരം ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ മുരുകരാജ് ഉദ്ഘാടനം ചെയ്തു. പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരവും വനിതാ വിഭാഗത്തില്‍ സെക്രട്ടറിയേറ്റും ചാമ്പ്യന്മാരായി. വനിത പുരുഷ വിഭാഗത്തില്‍ മലപ്പുറം റണ്ണേഴ്‌സ് അപ്പായി ടൂര്‍ണമെന്റിലെ ഓവറോള്‍ കിരീടം സ്വന്തമാക്കി.
വിജയികള്‍ക്ക് ഖോ ഖോ കൊച്ചുമാരായ ബൈജു, ആഷിക് എന്നിവര്‍ ട്രോഫികളും മെഡലുകളും നല്‍കി. വെയിറ്റ് ലിഫ്റ്റിംഗ് കോച്ച് മുഹമ്മദ് നിഷാക്ക് ചടങ്ങിന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
...