Tag: Kitchen farm

അടുക്കളത്തോട്ടത്തിൽ ഒരു കമ്പിൽ നിന്ന് ലഭിച്ചത് അര കിന്റലോളം കപ്പ
Other

അടുക്കളത്തോട്ടത്തിൽ ഒരു കമ്പിൽ നിന്ന് ലഭിച്ചത് അര കിന്റലോളം കപ്പ

അടുക്കള തോട്ടത്തിൽ നിന്ന് ലഭിച്ച ഭീമൻ കപ്പ കൗതുകമായി. വള്ളിക്കുന്ന് ചോപ്പൻകാവ് സ്വദേശിയും സിനിമ സീരിയൽ വിശ്വൽ എഡിറ്ററുമായ അഭിലാഷ് റാമിന്റെ വീട്ടിലാണ് അര കിന്റലോളം തൂക്കമുള്ള കപ്പ ലഭിച്ചത്.ഭീമൻ കപ്പ നാട്ടുകാർക്കും കൂട്ടുകാർക്കും വിതരണം ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IDCu5SAwZfUJm9wogFNqt7 പുതിയ വീട് വെച്ചപ്പോൾ അടുക്കള തോട്ടത്തിൽ കുഴിച്ചിടാനായി ഒരു വർഷം മുമ്പ് ഭാര്യ സിമിയുടെ അച്ഛൻ 8 കപ്പ കമ്പ് നൽകിയിരുന്നു. 7 കമ്പുകൾ മുമ്പ് വിളവെടുത്തിരുന്നു. അതിൽ ബാക്കിയുള്ള ഒരു കപ്പ വിളവെടുത്തപ്പോഴാണ് വലിയ വിളവ് ലഭിച്ചത്. അസാമാന്യ വലിപ്പമുണ്ട് എന്ന് മനസ്സിലായപ്പോൾ സൂക്ഷിച്ചാണ് പരിച്ചെടുത്തതെന്ന് അഭിലാഷ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് രണ്ടര മണിക്കൂറെടുത്താണ് പുറത്തെടുത്തത്. വിളവ് കാണാൻ നിരവധി ആളുകളാണ് എത്തിയത്. ഇവ അയൽവാസികൾക്കും സുഹൃത്തുക്കൾക്കും വിതരണം ച...
error: Content is protected !!