Monday, August 18

Tag: Klari

എ എം എല്‍ പി എസ് ക്ലാരി മൂച്ചിക്കല്‍ നൂറാം വാര്‍ഷികാഘോഷം ശതവസന്തത്തിന് തുടക്കമായി
Local news

എ എം എല്‍ പി എസ് ക്ലാരി മൂച്ചിക്കല്‍ നൂറാം വാര്‍ഷികാഘോഷം ശതവസന്തത്തിന് തുടക്കമായി

ക്ലാരി മൂച്ചിക്കല്‍ : നൂറു വര്‍ഷത്തെ പ്രവര്‍ത്തന മികവ് കാഴ്ചവെച്ച എ എം എല്‍ പി എസ് ക്ലാരി മൂച്ചിക്കലിന്റെ ശതാബ്ദി ആഘോഷത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കമായി. 2026 മാര്‍ച്ച് മാസത്തോടെ അവസാനിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പരിപാടികളാണ് ' ശതവസന്തം 2025-26' എന്ന് പേരിട്ടിരിക്കുന്ന ശതാബ്ദി ആഘോഷത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര നടന്നു. ഘോഷയാത്രയില്‍ പെരുമണ്ണ ക്ലാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്‌ന ടീച്ചര്‍ പൂഴിത്തറ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ കരീം, പി.ടി.എ പ്രസിഡന്റ് ഹനീഫ അക്കര, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് മുസ്തഫ, ഹൈദ്രുഹാജി , സി കെ ബഷീര്‍, പി കെ അഷറഫ്, മൊയ്തീന്‍കുട്ടി, ഉമൈര്‍ പി.കെ, സനീര്‍ പൂഴിത്തറ, ഹരീഷ്, അസ്ലം പണിക്കര്‍പ്പടി, അന്‍വര്‍ സാദിഖ്, ലിജീഷ്, എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. പൂര്‍വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍, ...
Other

പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമം; ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടുകെട്ടി

തിരൂരങ്ങാടി : പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്തപ്പോൾ ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്തും കണ്ടു കെട്ടി. എടരിക്കോട് അഞ്ചാം വാർഡ് അംഗം ക്ലാരി സ്വദേശി ചെട്ടിയംതൊടി അഷ്‌റഫിന്റെ സ്വത്താണ് കണ്ടു കെട്ടിയത്. ഇദ്ദേഹത്തിന്റെ 6.46 ആർസ് സ്ഥലമാണ് കണ്ടുകെട്ടിയത്. തിരൂരങ്ങാടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ സംഘവും കോട്ടക്കൽ പോലീസും എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. യഥാർത്ഥത്തിൽ ഇതേ അഡ്രസിലുള്ള മറ്റൊരു അഷ്റഫ് ആണത്രേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ. ഇദ്ദേഹം എസ് ഡി പി ഐ സ്ഥാനർത്ഥിക്കെതിരെ മത്സരിച്ചാണ് വിജയിച്ചത് പോലും. റവന്യു അധികൃതർക്ക് ലഭിച്ച രേഖ പ്രകാരമാണ് നടപടി സ്വീകരിച്ചത് എന്ന് തഹസിൽദാർ പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്ന് അഷ്റഫ് പറഞ്ഞു. നടപടികൾക്കായി എത്തിയപ്പോൾ തന്നെ അധികൃതരോട് അഷ്‌റഫും നാട്ടുകാരും വിവരം ധരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക്...
error: Content is protected !!