Monday, September 15

Tag: Klari up school

ക്ലാരി ജി.എല്‍.പി.സ്‌കൂളിനു ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സമ്മാനം: ഫ്രിഡ്ജ് കൈമാറി
Education

ക്ലാരി ജി.എല്‍.പി.സ്‌കൂളിനു ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സമ്മാനം: ഫ്രിഡ്ജ് കൈമാറി

എടരിക്കോട് : സ്റ്റുഡന്റ്‌സ് സേവിംഗ്‌സ് സ്‌കീമില്‍ (എസ്.എസ്.എസ്) മികച്ച പ്രവര്‍ത്തനം നടത്തിയ വേങ്ങര വിദ്യാഭ്യാസ ഉപജില്ലയിലെ ക്ലാരി ജി.എല്‍.പി.സ്‌കൂളിന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ (എന്‍.എസ്.ഡി) സമ്മാനമായി സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് കൈമാറി. മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകളെ സ്‌കീമില്‍ ചേര്‍ത്ത വേങ്ങര എ.ഇ.ഒ യുടെ നിര്‍ദ്ദേശാനുസരണമാണ് അമ്പലവട്ടം ക്ലാരി ജി.എല്‍.പി സ്‌കൂളിനെ തിരഞ്ഞെടുത്തത്.ചടങ്ങില്‍ എന്‍.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ .പി. രമേഷ് കുമാറിന് ഫ്രിഡ്ജ് കൈമാറി. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ മജീദ് അധ്യക്ഷനായി. എടരിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ തൈക്കാടന്‍, എന്‍.എസ്.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍.കെ.ജോണ്‍, വേങ്ങര എ.ഇ. ഒ ടി പ്രമോദ്, എസ്.എസ്.എസ് ക്ലാര്‍ക്ക് നഷീദാ മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശ...
error: Content is protected !!