സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്: ഇൻലൈൻ ഫ്രീസ്റ്റൈലിൽ 11 മെഡലുകളുമായി മൂന്നിയൂർ KLM അക്കാദമി
മലപ്പുറം : തിരുവനന്തപുരം തൃക്കണ്ണാപുരത്തെ പെന്റഗൺ റോളർ സ്പോർട്സ് ഹബ്ബിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് ഇൻലൈൻ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മലപ്പുറം ജില്ലയ്ക്ക് മിന്നും വിജയം. കെ.എൽ 10 എം (KL10M) സ്പോർട്സ് ടൂറിസം എൽ.എൽ.പിക്ക് കീഴിലുള്ള കെ.എൽ.എം (KLM) റോളർ സ്പോർട്സ് ക്ലബ്ബിലെ താരങ്ങൾ ജില്ലയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണ്ണവും രണ്ട് വെള്ളിയും ഏഴ് വെങ്കലവുമടക്കം ആകെ 11 മെഡലുകൾ സ്വന്തമാക്കി.മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഹൻഫിൽ കെ.പി സ്പീഡ് സ്ലാലോം വിഭാഗത്തിൽ ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി മലപ്പുറത്തിന് ഇരട്ടി മധുരം സമ്മാനിച്ചു. 15–18 പ്രായപരിധിയിലെ ആൺകുട്ടികളിൽ സ്പീഡ് സ്ലാലോമിലും ക്ലാസിക് സ്ലാലോമിലും ഹൻഫിൽ വെങ്കല മെഡലുകൾ കരസ്ഥമാക്കിയിരുന്നു.ക്ലാസിക് സ്ലാലോം 8–10 വയസ്സ് പെൺകുട്ടികളുടെ വിഭാഗത്തിൽ സയ്യിദത്ത് ഫാത്തിമ ഫൈസയും, ഇതേ പ്രായപരി...

