Tag: Kmj

സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് പിന്തുണയുമായി നബിദിന സന്ദേശ റാലി ശ്രദ്ധേയമായി
Other

സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന് പിന്തുണയുമായി നബിദിന സന്ദേശ റാലി ശ്രദ്ധേയമായി

കൗതുകമുണർത്തുന്ന വൈവിധ്യങ്ങളുമായി വെന്നിയൂരിൽ വേറിട്ട മീലാദാഘോഷം വെന്നിയൂർ- സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ക്യാപയിനിന് പിന്തുണ പ്രഖ്യാപിച്ച് വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ സംഘടിപ്പിച്ച നബിദിന സ്‌നേഹറാലി പുതുമയുള്ള ബോധവൽകരണരീതി കൊണ്ട് ശ്രദ്ധേയമായി. ലഹരിവിരുദ്ധ സന്ദേശങ്ങൾക്കൊപ്പം കാഴ്ചക്കാർക്ക് മധുരമിഠായികൾ വിതരണമുൾപ്പെടെ ലക്ഷ്യമിട്ട് സംവിധാനിച്ച മിഠായി വണ്ടി് മീലാദ് റാലിയുടെ ശ്രദ്ധാകേന്ദ്രമായി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE പൊതുജനങ്ങൾക്കും കാഴ്ചക്കാർക്കും ലഹരിക്കെതിരെ നന്മയുടെ പ്രതീകാത്ക മിഠായി വിതരണം ചെയ്താണ് മിഠായി വണ്ടി കാഴ്ചക്കാരുടെ കയ്യടി നേടിയത്. ബോധവൽകരണത്തിന്റെ ഭാഗമായി ലഘുലേഖ വിതരണവും നടന്നു. കൂടാതെ, പ്രത്യേക വേഷധാരികളായ വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളുയർത്തിയും മുദ്രാവാക്യം മുഴക്കിയും റാലിയുടെ ഭാഗമായി. സാധാരഗണ...
എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് ഈസ്റ്റ് നന്നമ്പ്രയിൽ
Local news

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് ഈസ്റ്റ് നന്നമ്പ്രയിൽ

എസ് എസ് എഫ് നന്നമ്പ്ര സെക്ടർ സാഹിത്യോത്സവ് 2022 ജൂലൈ 23, 24 തീയതികളിൽ ഈസ്റ്റ്‌ നന്നമ്പ്രയിൽ വെച്ച് നടത്താൻ തീരുമാനിച്ചു.തെയ്യാല റൈഞ്ച് അധ്യക്ഷൻ സയ്യിദ് മുഹമ്മദ്‌ കോയ ജിഫ്‌രി ചീർപ്പിങ്ങലാണ് പ്രഖ്യാപനം നടത്തിയത്. സ്വാഗത സംഘം ചെയർമാനായി സമസ്ത ജില്ല മുശാവറ അംഗം കൊടാശ്ശേരി മുഹമ്മദ്‌ കുട്ടി ഫൈസിയെയും കൺവീനറായി ശൗക്കത്ത് ടി പി യെയും ഫിനാൻസ് കൺവീനറായി മൊയ്‌തീൻ കുട്ടി മാസ്റ്ററെയും യോഗം തിരഞ്ഞെടുത്തു. പ്രഖ്യാപന സംഗമത്തിൽ എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുബശ്ശിർ ടി പി, കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ്‌ അബ്ദുറഹിമാൻ സഅദി, തുടങ്ങിയവർ സംബന്ധിച്ചു. സാഹിത്യോത്സവ് സമിതി ചെയർമാൻ ശഹീർ മുസ്‌ലിയാർ സ്വാഗതവും സെക്ടർ പ്രസിഡന്റ്‌ സ്വഫ്‌വാൻ സുഹ്‌രി നന്ദിയും പറഞ്ഞു....
Other

സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ മുട്ടിച്ചിറ ശുഹദാ നേര്‍ച്ച ഇന്ന്

തിരൂരങ്ങാടി: സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടുനേര്‍ച്ച ഇന്ന് (2022 മെയ് 10 ചൊവ്വ) മുട്ടിച്ചിറ പള്ളിക്ക് പിന്‍വശത്തുള്ള ഫലാഹ് കാമ്പസില്‍ വെച്ച് നടക്കും. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് പോരാടി വീരമൃത്യു വരിച്ചവരാണ് മുട്ടിച്ചിറ ശുഹദാക്കള്‍. പതിനൊന്ന് പേരാണ് മുട്ടിച്ചിറയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. മുട്ടിച്ചിറ മഹല്ല് മജ്മഉദ്ദഅവത്തിസ്സുന്നിയ്യ, കേരള മുസ്‌ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് മുട്ടിച്ചിറ മഖാം സിയാറത്തോടെ പരിപാടി ആരംഭിക്കും. മഖാം സിയാറത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ശുഹദാ മൗലിദ്, പ്രകീര്‍ത്തനസദസ്സ് എന്നിവ നടക്കും. മഗ്‌രിബിനുശേഷം നടക്കുന്ന ശുഹദാ അനുസ്മരണ സമ്മേളനം കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ...
Local news

ചുമട്ടുതൊഴിലാളി സംഗമവും തസ്കിയ ക്യാമ്പും

ചെമ്മാട് സർക്കിൾ എസ്.വൈ.എസ് സംഘടിപ്പിച്ച ചുമട്ടു തൊഴിലാളി സംഗമം എക്സിക്യൂട്ടീവ് അംഗങ്ങൾക്കായുള്ള തസ്കിയ ക്യാമ്പും ജില്ലാ എക്സിക്യൂട്ടീവ് അംഗം ബഷീർ അഹ്സനി കൂമണ്ണ ഉദ്ഘാടനം ചെയ്തു. 'അങ്ങാടിയിലെ മര്യാദകൾ' എന്ന വിഷയത്തിൽ നൗഫൽ ഫാറൂഖ് ക്ലാസ്സെടുത്തു. പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദ് അഹ്സനി അധ്യക്ഷത വഹിച്ചു. ചെമ്മാട് അൽ ഹുദാ മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ പ്രതിനിധികൾക്ക് ഇഫ്താർ, ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു....
error: Content is protected !!