കെഎന്‍എം വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന്
വേങ്ങര :'നവോത്ഥാനം പ്രവാചക മാതൃക' എന്ന പ്രമേയത്തില്‍ കെഎന്‍എം വേങ്ങര മണ്ഡലം മുജാഹിദ് സമ്മേളനം ഇന്ന് (ഏപ്രില്‍ 29 ചൊവ്വാഴ്ച) രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ വിപുലമായ രീതിയില്‍ വലിയോറ മുതലമാട് പിസിഎം ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിക്കും. രാവിലെ 8 30ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. രാവിലെ 9 മണി മുതല്‍ 10 മണി വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. വേങ്ങര മണ്ഡലം എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടി മുഖ്യ അഥിതി ആയിരിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികളും സാമൂഹിക രാഷ്ട്രീയ നേതാക്കളും ഉദ്ഘാടന സെക്ഷനില്‍ പങ്കെടുക്കും.
തുടര്‍ന്ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന പഠന ക്ലാസില്‍ തൗഹീദ് മനുഷ്യകത്തിന്റെ രക്ഷാ കവചം എന്ന വിഷയത്തില്‍ മുഹമ്മദ് സലീം സുല്ലമിയും, സലഫുകളുടെ മാതൃക എന്ന വിഷയത്തില്‍ ഹദിയത്തുള്ള സല...