അറിവും അവബോധവും പകർന്ന് വനിതാ ശിശു വികസന വകുപ്പ് സ്റ്റാൾ
പൊന്നാനി : സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് സജ്ജീകരിച്ച ജില്ലാതല പ്രദർശന വിപണന മേളയിൽ വനിതകൾക്കും കുട്ടികൾക്കുമായുള്ള സേവനങ്ങളും പദ്ധതികളും വിശദീകരിച്ച് വനിതാ ശിശു വികസന സംരക്ഷണ വകുപ്പിന്റെ സ്റ്റാൾ. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രതികരിക്കാൻ സഹായിക്കുന്ന നിയമവശങ്ങളെ കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ തൊഴിൽ അവകാശങ്ങൾ, അവയുടെ നിയമപരിരക്ഷ, പോരായ്മകൾ, തുടങ്ങിയവയെ കുറിച്ച് സ്റ്റാളിൽ ഐ.സി.ഡി.എസ് പ്രതിനിധികൾ വിശദീകരിച്ചു നൽകുന്നു.
പി.എം.എം.വി.വൈ, മാതൃവന്ദനയോജന, മംഗല്യ സ്‌കീം, പടവുകൾ, വനിത ഗൃഹനാഥയായുള്ള കുടുംബത്തിനുള്ള ധനസഹായം, ശിഖ, ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള ന്യൂട്രീഷൻ ക്ലിനിക്, അനീമിയ ക്ലിനിക്, പൊൻവാക്ക് മുതലായ സേവനങ്ങളെ കുറിച്ച് സ്റ്റാളിൽ എത്തുന്നവർക്ക് വിശദീകരിച്ചു നൽകുന്നുണ്...