കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിലാണ് മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി കൊടിഞ്ഞി കടുവളളൂർ സ്വദേശി പത്തൂർ അലവിയുടെ മകൻ പത്തൂർ ഹൈദർ അലി (46) യാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 1:45ഓടെ ആണ് സംഭവം. ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ട്രയിനിൽ നിന്നും വീണതാണെന്ന് സംശയിക്കുന്നു.
മൃദദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
...