Friday, September 5

Tag: kodnotty

അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യം : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
Malappuram

അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യം : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

കൊണ്ടോട്ടി: അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഒന്ന് മുതൽ നാല് വരെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി മുഅല്ലിംകള്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ സംസ്ഥന തല ഉദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതിയിലെയും പരിശീലനങ്ങളിലെയും കാലാനുസൃത മാറ്റങ്ങള്‍ മുന്‍കാല പണ്ഡിതര്‍ കാണിച്ചുതന്ന മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാർത്ഥികളെ മനസ്സിലാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ അധ്യാപനം നടത്താൻ മുൻവായനയും, അപഗ്രഥനവും ആവശ്യമാണ്. പാഠഭാഗങ്ങളെ കുറിച്ച് വ്യക്തമായ ധാരണ അധ്യാപകർക്ക് ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ മികവുറ്റ അധ്യാപനം സാധ്യമാകുകയുള്ളൂ തങ്ങൾ പറഞ്ഞു. കൊണ്ടോട്ടി ചിറയിൽ ചുങ്കം മഅ്ദനുൽ ഉലൂം സെക്കണ്ടറി മദ്‌റസയിൽ...
error: Content is protected !!