Wednesday, December 24

Tag: kohinoor

ദേശീയപാതയിൽ യൂണിവേഴ്സിറ്റി, കോഹിനൂർ,വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ നടപ്പാലം നിർമിക്കുന്നു
Malappuram

ദേശീയപാതയിൽ യൂണിവേഴ്സിറ്റി, കോഹിനൂർ,വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ നടപ്പാലം നിർമിക്കുന്നു

തിരൂരങ്ങാടി : ജില്ലയിൽ ദേശീയ പാതയിൽ അഞ്ചിടങ്ങളിൽ നടപ്പാലം നിർമിക്കാൻ അനുമതിയായി. രാമനാട്ടുകര-വളാഞ്ചേരി റീച്ചിലെ യൂണിവേഴ്സിറ്റി, കോഹിനൂർ, വെളിമുക്ക്, കൊളപ്പുറം, രണ്ടത്താണി എന്നിവിടങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാനാണ് ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്നത്. 12 കോടി രൂപയാണ്നിർമാണ ചെലവ്. റോഡിന്റെ ഇരു ഭാഗത്തേക്ക് 45 മീറ്റർ നീളത്തിൽ നിർമിക്കുന്ന ഫൂട്ട് ഓവർ ബ്രിജിന് 5.8 മീറ്റർ ഉയരമുണ്ടാകും. പാലത്തിന് 3 മീറ്റർ വീതിയാണ് ഉണ്ടാകുക. വീൽചെയർ കയറ്റാനുള്ള സൗകര്യവും ഒരുക്കും. കൈവരി, ഗോവണി എന്നിവയുണ്ടാകും. ദേശീയപാത വികസനം വന്നതോടെ പല പ്രദേശങ്ങളും രണ്ടായി വിഭജിച്ചിരിക്കുകയാണ്, നാട്ടുകാരുടെയും ജന പ്രതിനിധികളുടെ ആവശ്യവും സ്ഥല ലഭ്യതയും കണക്കിലെടുത്താണ് ഫൂട്ട് ഓവർ ബ്രിജ് അനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ വളാഞ്ചേരി - കാപ്പിരിക്കാട് റീച്ചിലെ പൊന്നാനി ഉറുമ്പ് നഗർ, എം ഐ ഗേൾസ് ഹൈസ്കൂൾ, തവനൂർ മദിരശ്ശേരി പ്രദേശങ്...
Local news

കൊഹിനൂര്‍ അണ്ടര്‍ പാസ് സമരം ശക്തമാകുന്നു ; ദേശീയ പാത പ്രവൃത്തി തടഞ്ഞു, കൊടി നാട്ടി സമരക്കാര്‍

കോഹിനൂര്‍ : കോഹിന്നൂരില്‍ അണ്ടര്‍ പാസ്സ് യഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് നടക്കുന്ന അണ്ടര്‍ പാസ് സമരം ശക്തമാകുന്നു. സമരസമിതിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ജനങ്ങള്‍ ദേശീയ പാതയുടെ പ്രവൃത്തി തടഞ്ഞു. തുടര്‍ന്ന് തേഞ്ഞിപ്പലം സിഐയുമായി നടന്ന ചര്‍ച്ചയില്‍ ആഗസ്റ്റ് 2 വരെ താല്‍ക്കലികമായി കോഹിനൂരില്‍ പ്രവൃത്തി നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചു. പ്രവൃത്തി നടക്കുന്ന 500 മീറ്ററില്‍ സ്ഥലങ്ങളില്‍ ജനകിയ സമര സമിതിയുടെ കൊടിനാട്ടുകയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോഹിനൂരില്‍ പ്രകടനം നടത്തുകയും ചെയ്തു. സമര സമിതി ചെയര്‍മാന്‍ പിടി ഇബ്രാഹിം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി, അംഗങ്ങളായ ധനജ്‌ഗോപിനാഥ്, ജാഫര്‍ , നസിമ യൂനുസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി...
error: Content is protected !!