മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാൾ പാളത്തിനരികിൽ മരിച്ച നിലയിൽ
പരപ്പനങ്ങാടി : നാട്ടിൽ നിന്ന് പുറപ്പെട്ട പെണ്മക്കളെ സ്വീകരിക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടയാളെ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം പിറവന്തൂർ പുന്നലയിലെ തെക്കേവിള വീട്ടിൽ ഇസ്മായിൽ റാവുത്തർ (70) നെയാണ് പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനു തെക്ക് ഭാഗത്ത് റെയിൽ പാളത്തിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്ത മകൾ സജിനയോടൊപ്പം ഇവരുടെ പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു താമസം. സജിനയുടെ ഭർത്താവ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള മരുമകനെ കാണാൻ കൊല്ലത്തു നിന്നു പുറപ്പെട്ട ഇവരുടെ 2 പെണ്മക്കളെ സ്വീകരിക്കാൻ റയിൽവെ സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു ഇസ്മായീൽ റാവുത്തർ. മക്കൾ വീട്ടിലെത്തിയിട്ടും പിതാവിനെ കാണാത്തതിൽ നടന്ന അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്. ഭാര്യ: സൈത്തൂൻബീവി. മക്കൾ: സജ്ന, സലീന, സബീന. മരുമക്കൾ: മുഹമ്മദ് സഹീർപരപ്പനങ്ങാടി, റഷീദ് പുനലൂർ, താജുദ്ദീൻ. മൃതദേഹം താ...