Tuesday, October 14

Tag: Kondanath beeran haji

കൊണ്ടാണത്ത് ബീരാൻ ഹാജി സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു
Local news

കൊണ്ടാണത്ത് ബീരാൻ ഹാജി സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി കൊണ്ടാണത്ത് ബീരാൻ ഹാജി സ്മാരക കോൺഗ്രസ് ഭവൻ തൃക്കുളം മണ്ഡലത്തിൽ ചെമ്മാട് കൊണ്ടാണത്ത് ബസ്സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. തൃക്കുളം മണ്ഡലം പ്രസിഡൻ്റ് വി.വി അബുവിൻ്റെ അധ്യക്ഷതയിൽ കെ പി സി സി വർക്കിംഗ് പ്രസിഡൻ് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ DCC പ്രസിഡൻ്റ് അഡ്വ.വി.എസ് ജോയ് മുഖ്യ പ്രഭാഷണം നടത്തി യു.ഡി.എഫ് ചെയർമാൻ പി.ടി അജയ് മോഹൻ , കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് , DCC വൈസ് പ്രസിഡൻ്റ് ഷാജി പച്ചേരി, DCC ജനറൽ സെക്രട്ടറി അസീസ് ചീരാതൊടി , ബ്ലോക്ക് പ്രസിഡന്റ് മോഹൻ വെന്നിയൂർ , മുൻസിപ്പൽ യുഡിഎഫ് ചെയർമാൻ എം.എൻ ഹുസൈൻ, ഡോ: മച്ചി ച്ചേരി കബീർ, കൊണ്ടാണത്ത് ഷറഫുദ്ദീൻ, കല്ലു പറമ്പൻ അബ്ദുൽ മജീദ് ഹാജി , പി.കെ ബാവ, പി.കെ അബ്ദുൽ അസീസ് , കടവത്ത് സൈയ്തലവി , വി. പി കാദർ , മൂസക്കുട്ടി നന്നമ്പ്ര ,രാജീവ് ബാബു , കെ.യു ഉണ്ണിക്കൃഷ്ണൻ , അലി ബാവ ചെമ്പ , വിജീഷ് തയ്യിൽ, മലയം പള്ളി ബീരാൻകുട്...
Local news

കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകള്‍ക്കപ്പുറം എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ നിലപാട് സ്വീകരിച്ച ചെമ്മാടിന്റെ മുഖം : ബീരാന്‍ ഹാജിയെ അനുസ്മരിച്ച് പിഡിപി

തിരൂരങ്ങാടി : രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക കാരുണ്യ മേഖലയില്‍ തിരുരങ്ങാടിയില്‍ ഏറെ സജിവ സാന്നിധ്യമായിരുന്ന കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ നിര്യണത്തില്‍ പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി അനുശോചനം രേഖപെടുത്തി. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കപ്പുറം തനിക്ക് മുന്നില്‍ എത്തുന്ന എല്ലാ പ്രശ്‌നങ്ങളിലും കൃത്യമായ നിലപാട് സ്വീകരിച്ച് പരിഹാരം കണ്ടിരുന്ന ചെമ്മാടിന്റെ മുഖമായിരുന്നു കൊണ്ടാണത്ത് ബിരാന്‍ ഹാജി എന്നും പിഡിപി എന്ന പാര്‍ട്ടിയോട് എല്ലാ നിലയിലും സഹകരിച്ചിരുന്ന വ്യക്തിയുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്നവര്‍ക്കൊപ്പംപിഡിപി യും പങ്ക് ചേരുന്നതായി പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി കമ്മറ്റിക്ക് വേണ്ടി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു....
Obituary

ചെമ്മാട്ടെ പൊതുപ്രവർത്തകൻ കൊണ്ടാണത്ത് ബീരാൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി : സാമൂഹ്യ രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന മുൻ പഞ്ചായത്ത് അംഗം കൊണ്ടാണത്ത് ബീരാൻ ഹാജി (75) അന്തരിച്ചു. ചെമ്മാട് കൊടിഞ്ഞി റോഡിൽ വെഞ്ചാലി ഒമ്പതാം വളവിലാണ് വീട്.ഹൃദയാഘാതത്തെ തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ വെച്ചാണ് മരണം. കബറടക്കം നാളെ ചൊവ്വ രാവിലെ 11 ന് വെഞ്ചാലി കൈപുറത്താഴം ജുമാ മസ്ജിദിൽ. കൊടിഞ്ഞി കാളം തിരുത്തി സ്വദേശിയാണ്. പ്രവാസിയായിരുന്ന ഇദ്ദേഹം ചെമ്മാട് കൊണ്ടാണത്ത് ആശുപത്രി ഉടമയായിരുന്നു. ചെമ്മാട്ടെ പുതിയ തിരൂരങ്ങാടി മുൻസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഉടമയാണ്. നേരത്തെ ലീഗ് നേതാവായിരുന്ന ഇദ്ദേഹം പിന്നീട് കോണ്ഗ്രെസിൽ ചേർന്നു. കർഷക കോൺഗ്രസ് ഭാരവാഹിയാണ്. കൊടിഞ്ഞി പ്രദേശത്തുകരുടെ യു എ ഇ യിലെ കൂട്ടായ്മയായ യു എ ഇ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ഭാര്യ, ഫാത്തിമക്കുട്ടി കൊളത്തൂർ കൊടിഞ്ഞി.മക്കൾ: ശറഫുദ്ധീൻ (ജിദ്ധ, വിറ്റാമിൻ പാലസ് ഗ...
error: Content is protected !!