Tag: Kondanath bus stand

ചെമ്മാട് പുതിയ ബസ് സ്റ്റാൻഡ് മെയ് 9 മുതൽ
Other

ചെമ്മാട് പുതിയ ബസ് സ്റ്റാൻഡ് മെയ് 9 മുതൽ

തിരൂരങ്ങാടി നഗരസഭയില്‍ ചെമ്മാട് പുതുതായി നിര്‍മിച്ച മുനിസിപ്പല്‍ ബസ്സ്റ്റാന്റ് മെയ് 9ന് 4 മണിക്ക് തുറന്നുകൊടുക്കാന്‍ നഗരസഭ കൗണ്സിൽ തീരുമാനിച്ചു. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. ബസ് സ്റ്റാൻഡ് ഉദ്ഘടനത്തോട് അനുബന്ധിച്ച് , ചെമ്മാട് ടൗണിൽ നേരത്തെ തീരുമാനിച്ച പ്രകാരമുള്ള ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ബസ് സ്റ്റാണ്ടിലേക്ക് മിനി സിവിൽ സ്റ്റേഷൻ റോഡ് വഴിയാണ് കയറേണ്ടത്. വില്ലേജ് ഓഫീസ് ജംക്ഷൻ വഴിയാണ് സ്റ്റാൻഡിൽ നിന്നു പുറത്തിറങ്ങേണ്ടത്. നഗരസഭയില്‍ കിടപ്പിലായവര്‍ക്ക് വാതില്‍ പ്പടി സേവനങ്ങള്‍ ലഭ്യമാക്കാനും കൗണ്സിൽ യോഗം തീരുമാനിച്ചു. ഏപ്രില്‍ 30ന് ഫയല്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചു.ഇത് സംബന്ധിച്ച് ചേര്‍ന്ന സ്റ്റിയറിഗ് യോഗത്തില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, എം സുജിനി, ഇപി ബാവ. വഹ...
Local news

ചെമ്മാട്ടെ പുതിയ ബസ് സ്റ്റാൻഡിന് ആർ ടി എ യുടെ അനുമതി, ഉദ്‌ഘാടനം ഉടൻ

ചെമ്മാട് നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരമായി ചെമ്മാട് പുതിയ ബസ്സ്റ്റാന്റിനു ആര്‍.ടി.എയുടെ അനുമതിയായി. ചെമ്മാട് ബ്ലോക്ക് റോഡിലാണ് പുതിയ സ്റ്റാൻഡ്. ടൗണിലെ ഗതാഗത കുരുക്കിനു പരിഹാരമാകുന്നതാണ് പുതിയ ബസ്സ്റ്റാന്റ്. ബ്ലോക്ക് റോഡില്‍ സ്വകാര്യ ഉടമസ്ഥതിയിലുള്ള കൊണ്ടാണത്ത് ബസ്സ്റ്റാന്റില്‍ മതിയായ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ടിഎ തീരുമാനം ഉടന്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കെ.പിഎ മജീദ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍ എന്നിവര്‍ മലപ്പുറത്ത് ജില്ലാ കലക്ടറെയും ആ.ര്‍.ടിഒയെയും കണ്ട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വർഷത്തിലേറെയായി ആർ ടി എ യോഗം നടക്കാതിരുന്നതാണ് സ്റ്റാൻ്റിൻ്റെ അനുമതി വൈകാൻ ഇടയാക്കിയത്. രണ്ട് മാസം മുമ്പ് നടന്ന ആ.ര്‍ടി.എ യോഗത്തില്‍ ബസ്സ്റ്റാന്റ് അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കലക്ടറുടെ അധ്യക്ഷതയ...
error: Content is protected !!