Tag: kondotty thaluk hospital

താലൂക്ക് ആശുപത്രി നവീകരണം: റോഡിന് വീതി കൂട്ടുന്ന നടപടികൾ ആരംഭിച്ചു
Malappuram

താലൂക്ക് ആശുപത്രി നവീകരണം: റോഡിന് വീതി കൂട്ടുന്ന നടപടികൾ ആരംഭിച്ചു

കൊണ്ടോട്ടി : താലുക്ക് ആശുപത്രി വികസനത്തിന്റെ ഭാഗമായി ആശുപത്രിയിലേക്ക് എത്തിച്ചേരുന്ന പഴയങ്ങാടി - ബ്ലോക്ക് ഓഫീസ് റോഡ് വീതികൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി റോഡ് അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തികൾ ആരംഭിച്ചു. 44 കോടി രൂപയുടെ കിഫ്ബി പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ അനുവദിച്ചത് 36 കോടി രൂപയാണ്. ഇതുപയോഗിച്ച് കെട്ടിട നിർമ്മാണ പ്രവൃത്തി ആരംഭിക്കണമെങ്കിൽ കിഫ്ബി നിബന്ധനക്കനുസരിച്ച് റോഡിന് പത്ത് മീറ്റർ വീതി ആവശ്യമാണ്. നിലവിൽ ഈ റോഡിന് വീതി കുറവാണ്. കുറവുള്ള ഭൂമി വിട്ടു നൽകാൻ ടി.വി. ഇബ്രാഹീം എം.എൽ.എ.യുടെ നേതൃത്വത്തിൽ പരിസരവാസികളുമായി സർവകക്ഷി പ്രതിനിധി സംഘം ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ഭൂമി വിട്ട് നൽകുന്നതിന് തയ്യാറായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തി ഏറ്റെടുത്ത ഇൻകെലിന്റെ പ്രതിനിധികൾ സ്ഥലത്തെത്തി റോഡ് അളന്ന് ആവശ്യമായി വരുന്ന സ്ഥലം മാർക്ക് ചെയ്തു. റോഡിന് ആവശ്യമായ സ്ഥലം ലഭ...
Local news

കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം : കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ കൂടി അനുദിച്ചു

കൊണ്ടോട്ടി താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി നവീകരണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി ടി.വി. ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. ആശുപത്രിയുടെ അടിസ്ഥാന പശ്ചാത്തല വികസനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും  നേരത്തെ 32.34 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനു പുറമേയാണ്  പുതിയതായി ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പില്‍  ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ എസ്‌പെന്‍ഡിച്ചര്‍  അനുവദിച്ച് ഉത്തരവായത്. ഇന്‍കെലിനാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല. കൊണ്ടോട്ടി നഗരസഭ പരിധിയില്‍ സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി താലൂക്ക് ആശുപത്രി 2018 ലാണ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയായി ഉയര്‍ത്തിയത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രി എന്ന നിലയില്‍ വിമനത്താവളവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന അടിയന്തര ചികിത്സാസഹചര...
error: Content is protected !!