Tag: Kottakkal hospital

വെന്നിയൂരിൽ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു
Accident

വെന്നിയൂരിൽ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി : വെന്നിയൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ മരിച്ചു. വളാഞ്ചേരി സ്വദേശി ചത്തൊളി മാനുപ്പയുടെ മകൻ സൽമാനുൽ ഫാരിസ് (24)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ വെന്നിയൂർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. പിക്കപ്പിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു. ...
Other

കോട്ടക്കൽ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി

കോട്ടക്കൽ: ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയുടെ ആറു നില കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തി. ഒടുവിൽ യുവാവിനെ മലപ്പുറം അഗ്നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി. ഇന്നലെ വൈകീട്ടോടെയാണ് മാനസികാസ്വസ്ഥതയുള്ള യുവാവ് വിഷം കഴിച്ചതിനാൽ ഭാര്യയോടൊപ്പം ചികിത്സക്ക് വേണ്ടി ആശുപത്രിയിൽ എത്തിയത്. രാത്രി 11 മണിയോടെ ആണ് ICU വിൽ നിന്ന് യുവാവ് ഓടിപ്പോയി ആശുപത്രിയുടെ മുകളിൽ കയറിയത്. കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകൾ നിലയിലെ സീലിംഗ് പൊളിച്ചു അകത്തു കയറി അതിനുള്ളിലൂടെ പുറത്തെ അപകടകരമായ ചെരിഞ്ഞ സൺഷൈഡിലേക്ക് ഇറങ്ങിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. നാട്ടുകാരും ആശുപത്രി അധികൃതരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ നിന്ന് സേന എത്തി നാട്ടുകാരുടെ സഹായത്തോടെ താഴെ വല വിരിക്കുകയും ചെയ്തു. കെട്ടിടത്തിന് മുകൾ നിലയിൽ കയറി സേനാ...
error: Content is protected !!