Tag: Kottakkal indianoor

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ മരിച്ചു
Local news

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ മരിച്ചു

കോട്ടക്കല്‍: കോട്ടക്കലില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ മരിച്ചു. ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്റെ മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരണപ്പെട്ടത്. വീടിനടുത്തുള്ള കുളത്തില്‍ വെച്ച് അച്ഛനും അമ്മയും ചേര്‍ന്ന് നീന്തല്‍ പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ബോധം നഷ്ടമായ ധ്യാന്‍ ചികിത്സയിലായിരുന്നു കഴിഞ്ഞ മാസം 31ന് വൈകീട്ടായിരുന്നു സംഭവം. അമ്മ ഗംഗാദേവിയും അച്ഛനും കുട്ടിയെ നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണപ്പെട്ടത്. ...
Crime

പഴം ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിൽ മലയാളി പിടിയിൽ; കോട്ടക്കൽ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു

മുംബൈ : പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. കോട്ടക്കൽ സ്വദേശിയായ മറ്റൊരാൾക്കായി അന്വേഷണം ആരംഭിച്ചു. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ കോട്ടക്കൽ ഇന്ത്യനൂർ ചൂനൂർ സ്വദേശി തച്ചപറമ്പിൽ മൻസൂറിനായി അന്വേഷണം ആരംഭിച്ചു. 198 കിലോ മെത്തും ഒൻപതും കിലോ കൊക്കെയ്നുമാണ് ഇവർ ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ‍ഡിആർഐ വ്യക്തമാക്കി. കോവിഡ് സമയത്ത്, മൻസൂർ മുഖേന വിജിൻ ...
error: Content is protected !!