കോട്ടപ്പടി റോഡ് വികസനം : സാധ്യതാ പഠനം നടത്താൻ തീരുമാനം ; നാലുവരിപ്പാതയാണ് നിർമിക്കുന്നത്
കോട്ടപ്പടി നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സാധ്യതാ പഠനം നടത്താൻ പി. ഉബൈദുല്ല എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കോട്ടപ്പടിയിൽ മേൽപ്പാലം നിർമിക്കുന്നതിന് കിഫ്ബി 89.92 കോടി അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് നിർമിക്കുന്ന റോഡിനായാണ് സാധ്യത പഠനം നടത്തുന്നത്. റോഡ് വീതി കൂട്ടുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച് പഠനം നടത്തും. 25.5 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കേണ്ടത്. ഭാവിയിലെ വികസനം കൂടെ മുന്നിൽ കണ്ടാണ് ഈ വീതിയിൽ നാലുവരിപ്പാത നിർമിക്കുന്നത്. റോഡിന് ആവശ്യമായ സ്ഥലം എത്രയെന്ന് സർവെ നടത്തി അടയാളപ്പെടുത്തും. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കമാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്. ദേശീയപാതയ്ക്ക് ഭൂമി നൽകിയവർക്ക് നൽകിയതിന് സമാനമായ രീതിയിലുള്ള നഷ്ടപരിഹാരമാണ് കോട്ടപ്പടിയിലും ലഭിക്കുക. ന്യായവിലയുടെ രണ്ട് ഇരട്ടി വരെ നഷ്ടപരിഹാര...