Tag: Kottappadi stadium

സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു: വില്‍പ്പന നേരിട്ടും ഓണ്‍ലൈനായും
Sports

സന്തോഷ് ട്രോഫി ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു: വില്‍പ്പന നേരിട്ടും ഓണ്‍ലൈനായും

ടിക്കറ്റുകള്‍ വാങ്ങാന്‍ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ സൗകര്യംമലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗ്യാലറിയില്‍ കളി കാണുന്നതിന് ഒരു മത്സരത്തിന് 100 രൂപയും കസേരയില്‍ ഇരുന്ന് കളി കാണാന്‍ ഒരു മത്സരത്തിന് 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതേ ഇനത്തില്‍ സീസണ്‍ ടിക്കറ്റിന് 1000 രൂപയും 2500 രൂപയുമാണ് വിലയായി തീരുമാനിച്ചിരിക്കുന്നത്. വി.ഐ.പി കസേരക്ക് 1000 രൂപയാണ് ഈ വിഭാഗത്തില്‍ സീസണ്‍ ടിക്കറ്റിന് 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരേസമയം മൂന്ന് പേര്‍ക്ക് പ്രവേശിക്കാവുന്ന 25,000 രൂപയുടെ വി.ഐ.പി. ടിക്കറ്റും ലഭ്യമാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഗ്യാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഗ്യാലറി ടിക്കറ്റിന് ഒരു മത്സരത്തിന് 50 രൂപയും സീസണ്‍ ടിക്കറ്റിന് 400 രൂ...
Sports

ആവേശമായി സന്തോഷാരവം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥക്ക് അതിഗംഭീര സ്വീകരണങ്ങള്‍. രണ്ടാം ദിനം രാവിലെ ഒൻപതിന് താനൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ കുരികേശ് മാത്യൂ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ഹൃഷിക്കോശ് കുമാര്‍ അധ്യക്ഷത വഹിച്ചു. താനൂരില്‍ പര്യടനം നടത്തിയ ശേഷം ജാഥ 10.30 യോടെ ചെമ്മാടെത്തി. ചെമ്മാട് നടന്ന സ്വീകരണ പരിപാടി മുന്‍സിപ്പൽ ചെയര്‍മാന്‍ കെ.പി. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വള്ളികുന്ന് അത്താണിക്കല്‍ മേഖല സ്വീകരണപരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശേരി അധ്യക്ഷനായി.വള്ളിക്കുന്ന് അത്താണിക്കലില്‍ പര്യടനം നടത്തിയ ശേഷം 3.30 ന് വേങ്ങരയെത്തിയ വിളംബര ജാഥക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. സ്വീകരണപരിപാടി കുഞ്ഞാലിക്കുട്ടി എം...
Sports

സന്തോഷ് ട്രോഫി, മത്സരക്രമമായി; ഉദ്‌ഘാടന മത്സരത്തിൽ കേരളം രാജസ്ഥാനെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രില്‍ 16 ന് മലപ്പുറത്തെ രണ്ടു വേദികളിലായി നടക്കും. ഉദ്ഘാടന മത്സരം 16 ന് രാവിലെ എട്ടു മണിക്ക് മുന്‍ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് ഈ കളി. അന്ന് രാത്രി എട്ടിന് ആതിഥേയരായ കേരളം മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ രാജസ്ഥാനെ നേരിടും. കേരളം ഗ്രൂപ്പ് എ-യിലാണ്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മേഘാലയ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസും മണിപ്പൂരും കര്‍ണാടകയും ഒഡിഷയും ഗുജറാത്തുമടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ഏപ്രില്‍ 28 നും 29 നുമാണ് സെമി ഫൈനലുകള്‍. ഫൈനല്‍ മെയ് രണ്ടിനും. സെമി ഫൈനലുകളും ഫൈനലും മഞ്ചേരി പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ്. ആതിഥേയരുടെ എല്ലാ കളികളും മഞ്ചേരി പയ്യനാട് സ്റ...
Other

സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമാക്കും: മന്ത്രി വി.അബ്ദുറഹിമാൻ

ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്തു സന്തോഷ് ട്രോഫി മത്സരം ജില്ലയിൽ ആഘോഷമായി നടത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശമുണർത്താൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചരണ വാഹനങ്ങൾ എത്തുമെന്നും മത്സരത്തിന്റെ തലേ ദിവസം മുൻ കാല താരങ്ങൾക്കുള്ള ആദരമായി സന്തോഷ് ട്രോഫി മത്സരത്തിൽ പങ്കെടുത്ത ടീമുകൾ തമ്മിൽ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കലക്ടറേറ്റിൽ സന്തോഷ് ട്രോഫി ഭാഗ്യ ചിഹ്‌നം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തോഷ് ട്രോഫി മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും ഏറ്റവും മികച്ച ഷോട്ടുകൾ കണ്ടെത്തുന്ന വിഷ്വൽ മീഡിയയ്ക്കും മന്ത്രി അവാർഡുകൾ പ്രഖ്യാപിച്ചു. കായിക മേഖലയെ ശാക്തീകരിക്കാനുള്ള നടപടികൾ തുടരുകയാണെന്നും അഞ്ച് ലക്ഷം സ്കൂൾ കുട്ടികളെ മുൻ കാല താര...
error: Content is protected !!