കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം പൊളിഞ്ഞ് വീണ് യുവതി മരിച്ച സംഭവം ; സര്‍ക്കാറിന് ഒഴിഞ്ഞു മാറാനാകില്ല, കൈ പൊള്ളുക തന്നെ ചെയ്യും : പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊളിഞ്ഞു വീണ കെട്ടിടത്തിനിടയില്‍ കുടുങ്ങി രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി മരിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. മറ്റ് വിഷയങ്ങള്‍ വഴിതിരിച്ചു വിടുന്ന ലാഘവത്തോടെ സര്‍ക്കാറിനോ ആരോഗ്യ വകുപ്പിനോ ഇതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്നും സര്‍ക്കാരിന്റെ കൈ പൊള്ളുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖല എത്ര വലിയ രോഗാവസ്ഥയിലാണെന്നതിന്റെ അതീവ ഗൗരവമുള്ള സാക്ഷ്യമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കണ്ടത്. ജീവിതം തിരിച്ചു പിടിക്കാന്‍ വേണ്ടി വഴി തിരഞ്ഞു വരുന്ന മനുഷ്യരുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥ എത്രമാത്രം ദയനീയമാണ്. അവിടെയുണ്ടായിരുന്ന പാവം മനുഷ്യരുടെ ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതല്‍ കാഷ്വാലിറ്റി ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് മാതൃകയെന്ന് നമ്മള്‍ കൊട്ടിഘോഷിച്ച കേരളത്...