പത്താം ക്ലാസ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ എത്തിയത് മദ്യവുമായി ; ബാഗില്‍ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും
പത്തനംതിട്ട : പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ നാല് വിദ്യാര്‍ത്ഥികള്‍ എത്തിയത് മദ്യവുമായി. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാന്‍ വേണ്ടിയാണു പരീക്ഷയുടെ അവസാന ദിവസമായ ഇന്നലെ വിദ്യാര്‍ഥികള്‍ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗില്‍നിന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. മദ്യവുമായി എത്തിയ നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ആറന്മുള പോലീസ് തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം ആര് വാങ്ങി നല്‍കി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.
പരീക്ഷ എഴുതാന്‍ രാവിലെ ഒരു വിദ്യാര്‍ഥി മദ്യപിച്ചാണ് എത്തിയത്. സംശയം തോന്നിയ അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പിയും ആഘോഷം നടത്താന്‍ ശേഖരിച്ച പതിനായിരത്തില്‍പരം രൂപയും കണ്ടെടുത്തെന്നു പൊലീസ് പറഞ്ഞു....