Tag: Kozhichena

കോഴിച്ചെനയിൽ ബൈക്കപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരിച്ചു
Accident

കോഴിച്ചെനയിൽ ബൈക്കപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കോഴിച്ചെനയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വെന്നിയുർ ചുള്ളിപ്പാറ സ്വദേശിയായ തെക്കരത്തോടി അബ്ദു മുസ്‌ലിയാരുടെ മകൻ ടി.ടി. ഷബീർ (47) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റതി നെ തുടർന്ന് കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിപിഎം ബ്രാഞ്ച് അംഗമായിരുന്നു. പ്രവാസി സംഘം യൂണിറ്റ് സെക്രട്ടറി യും ആയിരുന്നു. മാതാവ്: മറിയാമു. ഭാര്യ, കളം വളപ്പിൽ ഹസീന വെങ്ങാട്. മക്കൾ: ഹിബ, റുബ, ഫെല്ല മറിയം. സഹോദരങ്ങൾ : ഷംസുദ്ദീൻ, റഫീഖ്, സൈഫുന്നീസ, സുബൈദ, സുലൈഖ....
Crime

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിനെ റിമാൻഡ് ചെയ്തു

കല്‍പ്പകഞ്ചേരി : ക്ലാരി ചെട്ടിയാംകിണറില്‍ വീടിനുളളില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുറ്റിപ്പാല ചെട്ടിയാംകിണർ സ്വദേശി നാക്കുന്നത്ത് റാഷിദ് അലിയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ​ഗാർഹിക പീഡന കുറ്റവും ചുമത്തും. കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ മര്‍ഷീഹ (4), മറിയം (1) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം. ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇതാണ് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ സഫ്‌വയെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. മാനസിക പീഡനം താങ്ങാനാകുന്നില്ലെന്നും മരിക്കുകയാണെന്നും വാട്ട്സ്ആപ്പിൽ ശബ്ദ സന്...
Crime

പൂക്കിപറമ്പിലും കോഴിച്ചെനയിലും വ്യാപകമോഷണം.

തിരൂരങ്ങാടി:പൂക്കിപറമ്പിലും കോഴിച്ചെനയിലും കടകളിൽ മോഷണം. വസ്ത്രകട, പലചരക്ക് കട, അലങ്കാര മത്സ്യമൃഗ കടകളിലാണ് രാത്രിമോഷണം നടന്നത്. പൂക്കിപറമ്പ് വട്ടപ്പറമ്പൻ ഷാഹിദ എന്ന യുവതി നടത്തുന്ന ഫാർസൻ കിഡ്സ് ആൻഡ് ലേഡീസ് ഷോപ്പിന്റ്എ മുൻഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്. കടയിൽ നിന്നും എൻപതിനായിരം രൂപയും നിരവധി സ്പ്രേകളും മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. കൂടാതെ 25000 രൂപയുടെ നാഷനഷ്ടവും വരുത്തിയിട്ടുണ്ട്. ഷാഹിദ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. പൊലീസെത്തി സ്ഥലം പരിശോധിച്ചു. കോഴിച്ചെനയിലെ മാളിയം വീട്ടിൽ അബ്ദുൽ അസീസിന്റെ പലചരക്ക് കടയിലും അലങ്കാര മത്സ്യ മൃഗകടയിലും മോഷണം നടത്തി. പലചരക്ക് കടയിൽ നിന്ന് മുപ്പതിനായിരം രൂപമോഷ്ടിച്ചിട്ടുണ്ട്. പതിനായിരം രൂപയുടെ നാഷനഷ്ടവും വരുത്തി. അബ്ദുൽ അസീസിന്റെ പാട്ണർഷിപ്പിലുള്ള സമീപത്തെ വളർത്തു മത്സ്യ മൃഗഷോപ്പിൽ നിന്നും പതിനയ്യായിരം രൂപവിലയുള്ള പൂച്ചയും,ആറായിരം രൂപയുടെ തീറ്റയും,ര...
Local news

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ 5 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലേക്ക് അഞ്ച് വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചതായി കെ.പി.എ മജീദ് എം എൽ എ അറിയിച്ചു. വൈദ്യുത വാഹനങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഉണ്ടാകാവുന്ന പ്രയാസം ഒഴിവാക്കുന്നതിന് വേണ്ടി കെ.എസ്.ഇ.ബി ചെയർമാന് നൽകിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുള്ളത്. തിരൂരങ്ങാടി മണ്ഡലത്തിലെ കോഴിച്ചെന ഗ്രൗണ്ട്,വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിനു മുൻവശം, തിരൂരങ്ങാടി എം.കെ. ഹാജി ആശുപത്രിക്ക് സമീപം, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, പരപ്പനങ്ങാടി പയനിങ്ങൽ ജംക്ഷൻ എന്നിവിടങ്ങളിലാണ് വാഹന ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളത്. നേരത്തെ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് വെന്നിയൂർ ചാർജിംഗ് സ്റ്റേഷന്റെ കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചിട്ടുണ്ട്. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പാർക്ക് ...
error: Content is protected !!