പൊയ്ക്കുതിരകൾ നിറഞ്ഞാടി, ഇത്തവണ കോഴിക്കളിയാട്ടത്തിനെത്തിയത് പതിനായിരങ്ങൾ
രണ്ട് വർഷമായി അണകെട്ടി നിർത്തിയ മഹാനദി തുറന്നുവിട്ട പ്രതീതിയായിരുന്നു ഇന്നലെ മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തിലെ കോഴിക്കളിയാട്ട ഉത്സവത്തിന്. ദൂരദിക്കുകളിൽ നിന്നടക്കമുള്ള പതിനായിരക്കണക്കിന് ഭക്തർ ആട്ടവും പാട്ടുമായി നൂറുകണക്കിന് പൊയ്ക്കുതിരകളുമായി ഒഴുകിയെത്തിയപ്പോൾ പ്രദേശം സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷത്തിന്. ജൂൺ ഒന്നിന് കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കുമ്പോൾ കോവിഡനന്തരം മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കും പരിസമാപ്തിയാകും.
മഴ മാറിനിന്ന പകലിൽ കളിയാട്ടക്കാവിലേക്കുള്ള വഴികൾ രാവിലെ മുതൽ ദേവീസ്തുതികളിൽ നിറഞ്ഞു. ചെണ്ടകൊട്ടി നൃത്തംചെയ്ത് കളിയാട്ടക്കാവിലെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ പൊയ്ക്കുതിരകളെ ദേവിക്ക് സമർപ്പിച്ചു.
മലബാറിലെ ക്ഷേത്രോത്സവങ്ങളുടെ സമാപനം കൂടിയായ മൂന്നിയൂർ കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭഗവതീക്ഷേത്രത്തിലെ 17 ദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ പ്രധാനചടങ്...