Tag: Kpk thangal

ജനകീയ മുന്നണി നന്നമ്പ്ര പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
Local news

ജനകീയ മുന്നണി നന്നമ്പ്ര പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര : ലീഗ് നേതൃത്വത്തിൽ ഉള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ പുതുതായി രൂപീകരിച്ച ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ എന്ന മുദ്രാവാക്യവുമായാണ് മാർച്ച് നടത്തിയത്. കുണ്ടൂർ വടക്കേ അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണ അഡ്വ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ ആധ്യക്ഷം വഹിച്ചു. ജനകീയ മുന്നണി കൺവീനർ കെ.പി.കെ.തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മോഹനൻ നന്നംബ്ര, പ്രസാദ് കാവുങ്ങൽ, പഞ്ചായത്ത് അംഗം പി.പി.ശാഹുൽ ഹമീദ്, എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുന്നണി ചെയർമാൻ പി.കെ.മുഹമ്മദ് കുട്ടി, കെ.ബാലൻ, ഇല്യാസ് കുണ്ടൂർ, മാളിയാട്ട് റസാഖ് ഹാജി, എ. പി.ബാവ കൊടിഞ്ഞി, ഹസ്സൻ മറ്റത്ത്, വി.കെ.ഹംസ, മുഹമ്മദ് കുട്ടി തുടങ...
Local news

നന്നമ്പ്ര ആശുപത്രി കെട്ടിടത്തിലെ ‘വിവാദ’ പേര് മായ്ച്ചു

നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ച വിവാദത്തിന് പരിസമാപ്തി. കെട്ടിടത്തിലെ പേര് ആശുപത്രി അധികൃതർ മായ്ച്ചു കളഞ്ഞു. ആശുപത്രിക്ക് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി 40 വർഷം മുമ്പ് പ്രവാസികളുടെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് ഒന്നര വർഷം മുമ്പ് 'ഡോനേറ്റഡ് ബൈ, കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി' എന്ന് എഴുതിയത്. എന്നാൽ ഇതിനെതിരെ ഡി സി സി ജനറൽ സെക്രട്ടറി യും തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാനും പ്രദേശത്തുകരൻ കൂടിയായ കെ പി കെ തങ്ങൾ പരസ്യമായി രംഗത്തു വന്നു. യു ഡി എഫിൽ ഇത് വിഷയമായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പേര് മായ്ക്കാൻ ധാരണയായത്രേ. എന്നാൽ ഇതിന് ശേഷവും നടപടി ഇല്ലാതായതോടെ വീണ്ടും പരാതികൾ നൽകി. വിവരാവകാശ പ്രകാരം അപേക്ഷ നല്കിയപ്പോഴും പേര് എഴുതാൻ തീരുമാനിച്ചത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ അനധികൃത മായി കയ്യേറ...
Local news

യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് യു ഡി എഫ് ചെയർമാന്റെ നേതൃത്വത്തിൽ മാർച്ച്

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത് വിവാദമായി.യു.ഡി.എഫ്. നേതൃത്വം നല്‍കുന്ന നന്നമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ ഡി.സി.സി. സെക്രട്ടറിയും നിയോകമണ്ഡലം യു.ഡി.എഫ്. ചെയര്‍മാനുമായ കെ.പി.കെ. തങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് ചൊവ്വാഴ്ച മാര്‍ച്ച് നടത്തി. പഞ്ചായത്ത് സംരക്ഷണ സമിതിയുടെ പേരിലാണ് മാര്‍ച്ച് നടത്തിയതെങ്കിലും പങ്കെടുത്തത് മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെയും വര്‍ഗീയതക്കെതിരെയും എന്ന പേരിലാണ് സമരം നടത്തിയത്. കൊടിഞ്ഞിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടത്തില്‍ കൊടിഞ്ഞിയിലുള്ളവരുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ പേര് എഴുതിയതാണ് പ്രധാന കാരണം. 4 പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച പത്ത് വാര്‍ഡുള്ള കെട്ടിടം കെഎംആര്‍സിയുടെ സഹായത്തോടെ നിര്‍മിച്ചതാണെന...
error: Content is protected !!