ജനകീയ മുന്നണി നന്നമ്പ്ര പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര : ലീഗ് നേതൃത്വത്തിൽ ഉള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ പുതുതായി രൂപീകരിച്ച ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ എന്ന മുദ്രാവാക്യവുമായാണ് മാർച്ച് നടത്തിയത്. കുണ്ടൂർ വടക്കേ അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണ അഡ്വ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ ആധ്യക്ഷം വഹിച്ചു. ജനകീയ മുന്നണി കൺവീനർ കെ.പി.കെ.തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മോഹനൻ നന്നംബ്ര, പ്രസാദ് കാവുങ്ങൽ, പഞ്ചായത്ത് അംഗം പി.പി.ശാഹുൽ ഹമീദ്, എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുന്നണി ചെയർമാൻ പി.കെ.മുഹമ്മദ് കുട്ടി, കെ.ബാലൻ, ഇല്യാസ് കുണ്ടൂർ, മാളിയാട്ട് റസാഖ് ഹാജി, എ. പി.ബാവ കൊടിഞ്ഞി, ഹസ്സൻ മറ്റത്ത്, വി.കെ.ഹംസ, മുഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!